/indian-express-malayalam/media/media_files/2024/12/09/UzOqXOCGFihZIVtx06wL.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: കലോത്സവ വിവാദത്തിൽ പ്രസ്താവന പിൻവലിച്ച് മന്ത്രി വി.ശിവൻകുട്ടി. കലോത്സവം തുടങ്ങാനിരിക്കെ കുട്ടികളെ നിരാശരാക്കുന്ന അനാവശ്യ വിവാദങ്ങളും ചർച്ചകളും ആവശ്യമില്ലെന്നും വെഞ്ഞാറമ്മൂട്ടിൽ നടത്തിയ പ്രസ്താവന പിൻവലിക്കുന്നതായും മന്ത്രി പറഞ്ഞു.
ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവതരണ ഗാനത്തിനുവേണ്ടി പ്രമുഖ നടി 5 ലക്ഷം ആവശ്യപ്പെട്ടതായാണ് മന്ത്രി പ്രസ്താവന നടത്തിയത്. പ്രസ്സ് സെക്രട്ടറി രാജീവിനോടാണ് നടി പണം ആവശ്യപ്പെട്ടത്. വിഷയം സോഷ്യൽ മീഡിയിയൽ ഉൾപ്പെടെ വലിയ ചർച്ചാ വിഷയം ആയെന്നും, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ പ്രസ്താവന പിൻവലിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് കലോത്സവത്തിൽ ഗായിക കെ.എസ് ചിത്രയും ഓണം വാരഘോഷത്തിൽ നടന്മാരായ ഫഹദ് ഫാസിലും, ദുൽഖർ സൽമാനും പ്രതിഫലം വാങ്ങാതെ പങ്കെടുത്തിരുന്നു. കൊല്ലത്ത് മമ്മൂട്ടി രണ്ടു മണിക്കൂറോളം പങ്കെടുത്തു. വെഞ്ഞാറമ്മൂട് നടത്തിയ സാംസ്കാരിക പരിപാടിക്കിടെ സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന തുടങ്ങിയവർ പങ്കെടുത്തിരുന്നുവെന്നും വി. ശിവൻ കുട്ടി പറഞ്ഞു.
സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് നൃത്തത്തിൽ വിജയിച്ചതിനാലാണ് നടി സിനിമയിലെത്തിയതെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണെന്ന് മന്ത്രി വിമർശിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണ് ഉണ്ടായതെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
Read More
- കുറയുന്ന ആയൂസ്സും രോഗവും; അഞ്ച് വർഷത്തിനിടെ ചരിഞ്ഞത് 140 നാട്ടാനകൾ
- കോൺഗ്രസിൽ നേതൃമാറ്റം; അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ: ആകെ ആശയക്കുഴപ്പം
- കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ, നടിക്ക് അഹങ്കാരവും പണത്തിനോട് ആര്‍ത്തിയും: മന്ത്രി ശിവൻകുട്ടി
- ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ
- മന്ത്രിമാർ താലൂക്കുകളിലേക്ക്; അദാലത്തുകൾക്ക് ഇന്ന് തുടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us