/indian-express-malayalam/media/media_files/2024/12/09/tpbkyBplEi09F3jXDsES.jpg)
ശിവൻകുട്ടി
വെഞ്ഞാറമൂട്: ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവതരണ ഗാനത്തിനുവേണ്ടി ഒരു പ്രമുഖ നടി 5 ലക്ഷം ആവശ്യപ്പെട്ടതായി മന്ത്രി വി.ശിവൻകുട്ടി. കലോത്സവ ഉദ്ഘാടനത്തിന് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാൻ ആവശ്യപ്പെട്ടാണ് നടിയെ സമീപിച്ചത്. അവർ സമ്മതിച്ചു. എന്നാൽ പ്രതിഫലമായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. സ്കൂൾ കലോത്സവത്തിലൂടെ സിനിമയിലെത്തി വളർന്ന നടിയാണ്. നടിക്ക് അഹങ്കാരവും പണത്തിനോട് ആര്‍ത്തിയുമാണ്. നടിയുടെ പേര് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് നൃത്തത്തിൽ വിജയിച്ചതിനാലാണ് ഇവർ സിനിമയിലെത്തിയത്. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണ് ഇതെന്നും ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം, ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗത ഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ടെന്നും അവരെ കൊണ്ട് സ്വാഗത ഗാനം പഠിപ്പിക്കാനും കുട്ടികളെ നൃത്തം പരിശീലിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.