/indian-express-malayalam/media/media_files/Jx2XzjF5iHZl1h1u9JNH.jpg)
വരുന്നു പെരുമഴക്കാലം
കൊച്ചി: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെതുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രൂപപ്പെട്ട ന്യൂനമർദം വരും ദിവസങ്ങളിൽ ശക്തിപ്പെട്ട് ഇന്ത്യൻ തീരത്തേക്കെത്താം. ഇത് കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് കാരണമാകാം. ന്യൂനമർദ്ദം കേരളതീരത്ത് എത്തുമോയെന്ന് കാര്യത്തിൽ തിങ്കളാഴ്ച വൈകീട്ടോടെ വ്യക്തമാവുകയുള്ളുവെന്നും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.
വെള്ളിയാഴ്ചയോടെ കേരളത്തിൽ മഴയെത്തുമെന്നാണ് സൂചന. ശനിയാഴ്ച കേരളത്തിൽ മിക്ക ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഞായറാഴ്ചയും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ന്യൂനമർദം ബുധനാഴ്ച തമിഴ്നാടിനോട് ഏറെ അടുത്തെത്തുമെന്നാണ് കരുതുന്നത്. ഇതിനാലാണ് കേരളത്തിൽ മഴ പ്രതീക്ഷിക്കുന്നത്.
നിലവിൽ ന്യൂനമർദത്തിന്റെ സ്ഥാനം കേരളത്തിൽ നിന്ന് ഏറെ അകലെയായതിനാൽ ഒറ്റപ്പെട്ട സാധാരണ ലഭിക്കുന്ന മഴ മാത്രം സംസ്ഥാനത്തു പ്രതീക്ഷിച്ചാൽ മതി. തുലാവർഷക്കാറ്റിന്റെ ഭാഗമായുള്ള മഴയാണ് കേരളത്തിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനമർദത്തിന്റെ സ്വാധീനം മൂലമുള്ള മഴ വ്യാഴാഴ്ചയോടെ എത്തൂ എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
Read More
- ഇന്ദുജയുടെ മരണം; ഭർത്താവിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം
- നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ;പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
- 'തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ എകെ ബാലൻ
- ഹേമ കമ്മിറ്റി റിപ്പോർട്ട്: ജി പൂങ്കുഴലി നോഡൽ ഓഫീസർ
- ശബരിമലയിൽ തീർഥാടക പ്രവാഹം; ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us