/indian-express-malayalam/media/media_files/QgZiuTanKgKuJzfCs8iB.jpg)
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയുമാണ് നോഡൽ ഓഫീസറുടെ ചുമതല
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസുകളിലെ ഇരകൾക്ക് ഭീഷണി ഉണ്ടായാൽ ഉടൻ സംരക്ഷണം നൽകാനുള്ള നോഡൽ ഓഫീസറായി എഐജി ജി പൂങ്കുഴലിയെ നിയമിച്ചു. ഇരകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ ഉചിതമായ നടപടി സ്വീകരിക്കുകയും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയുമാണ് നോഡൽ ഓഫീസറുടെ ചുമതല.
അതേസമയം, മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടാനുള്ള തീരുമാനം സംസ്ഥാന വിവരാവകാശ കമ്മീഷൻ അവസാന നിമിഷമാണ് മാറ്റിയത്. വെട്ടിയ ഭാഗങ്ങൾ ഇന്നലെ പുറത്തു വിടുമെന്ന് കമ്മീഷൻ അറിയിച്ചിരുന്നെങ്കിലും, വിവരാവകാശ പ്രകാരം മറ്റൊരു അപേക്ഷ കൂടി ലഭിച്ചെന്ന കാരണത്താൽ പുറത്തുവിടാനുള്ള തീരുമാനം മാറ്റിവെക്കുകയായിരുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ മറച്ചു വെച്ചാണ് കഴിഞ്ഞ ഓഗസ്റ്റിൽ വിവരാവകാശ നിയമപ്രകാരം സർക്കാർ പുറത്തു വിട്ടത്. ഇതു ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകർ നൽകിയ അപ്പീൽ പരിഗണിച്ചാണ് വെട്ടിയ ഭാഗങ്ങൾ കൂടി പുറത്തു വിടാൻ തീരുമാനിച്ചത്. എന്നാൽ പുതിയ അപേക്ഷ ലഭിച്ചതിനാൽ ഉത്തരവ് തൽക്കാലം പുറത്തു വിടുന്നില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. എന്നാൽ അപ്പീൽ നൽകിയത് ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.
Read More
- ശബരിമലയിൽ തീർഥാടക പ്രവാഹം; ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു
- ആറാട്ടുപുഴ ക്ഷേത്രത്തിൽ ആനയില്ലാതെ പൂരം; എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം
- മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു
- 'അടിച്ചാൽ തിരിച്ചടിക്കണം, ഇല്ലെങ്കിൽ പ്രസ്ഥാനം കാണില്ല' : വിവാദ പ്രസ്താവനയുമായി വീണ്ടും എംഎം മണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.