scorecardresearch

മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു

മാര്‍ ജോര്‍ജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്

മാര്‍ ജോര്‍ജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്

author-image
WebDesk
New Update
mar george jacob koovakkad

ചിത്രം: സ്ക്രീൻഗ്രാബ്

വത്തിക്കാൻ: ബിഷപ് ജോർജ് ജേക്കബ് കൂവക്കാ‌‌‌‌ട് കര്‍ദിനാളായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ. മാര്‍ ജോര്‍ജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 

Advertisment

വൈദികരിൽ നിന്ന് നേരിട്ട് കർദിനാൾ പദവിയിലേത്തുന്ന ഇന്ത്യൻ സഭാചരിത്രത്തിലെ തന്നെ ആദ്യയാളാണ് ചങ്ങനാശേരി അതിരൂപതാ അംഗമായ മാർ ജോര്‍ജ് ജേക്കബ് കൂവക്കാട്. ഇന്ത്യൻ സമയം രാത്രി 8:30നാണ് ചടങ്ങുകൾ ആരംഭിച്ചത്. പുതിയതായി പദവിയിലെത്തുന്ന കർദിനാൾമാരെ മാർപാപ്പ സ്ഥാനചിഹ്നങ്ങൾ അണിയിക്കുകയും സർട്ടിഫിക്കറ്റുകൾ കൈമാറുകയും ചെയ്തു. 

മാര്‍ ജോര്‍ജ് കൂവക്കാടിന് എല്ലാവിധ ആശംസകളും നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

Read More

Advertisment
Vatican Cardinal Francis Pope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: