/indian-express-malayalam/media/member_avatars/2025/06/08/2025-06-08t074330094z-8a0910a7-916f-4273-8119-4292daef758e.jpg )
/indian-express-malayalam/media/media_files/iT4ztEMS4phLVxje3Nmk.jpg)
ക്രിസ്മസ് ബംപർ ഇനിയും വിപണയിലെത്തിയിട്ടില്ല
കൊച്ചി: ക്രിസ്മസ് എത്താറായിട്ടും ഇനിയും വിപണിയിൽ എത്താതെ സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-ന്യൂഇയർ ബംപർ ലോട്ടറി. സാധാരണ പൂജാ ബംപർ നറുക്കെടുപ്പ് കഴിഞ്ഞയുടൻ ക്രിസ്മസ് ബംപർ വിപണിയിൽ എത്തേണ്ടതാണ്. എന്നാൽ, പൂജാ ബംപർ നറുക്കെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ക്രിസ്മസ് ബംപർ വിപണിയിലെത്തിക്കാൻ ഭാഗ്യക്കുറി വകുപ്പിന് കഴിഞ്ഞിട്ടല്ല.
സമ്മാനഘടനയിൽ മാറ്റം
ബംപർ ലോട്ടറിയിൽ സമ്മാനത്തുകകൾ കുറയ്ക്കുന്നതിന് ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചിരിക്കുന്നതിനാലാണ് ടിക്കറ്റുകൾ വിപണിയിലെത്താൻ വൈകുന്നതെന്നാണ് വിവരം. 5000, 2000,1000 രുപയുടെ സമ്മാനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. നേരത്തെ സമ്മാനഘടനയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് വകുപ്പിനുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് വിവരം.
ലോട്ടറി സമ്മാന ഘനയിൽ മാറ്റം വരുത്തുന്നതിൽ ഏജന്റുമാർക്കിടയിലും പ്രതിഷേധം നിലനിൽക്കുന്നുണ്ട്. സമ്മാനം കുറയ്ക്കുന്നത് വിൽപ്പനയെ ബാധിക്കുമെന്നാണ് ഏജന്റുമാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ലോട്ടറി വിപണയിലെത്താൻ വൈകുന്നത് വിതരണത്തെ ബാധിക്കുമെന്ന് ഏജന്റുമാർ പറയുന്നു. ക്രിസ്മസ് ബംപർ വിൽപ്പന ഇനിയും ആരംഭിക്കാത്തതിൽ ആശങ്കയുണ്ടെന്ന് കൊച്ചി സെന്റെ മേരീസ് ലോട്ടറി ഏജൻസി ഉടമകൾ പറഞ്ഞു.
എന്ന് വരും വ്യക്തത?
സമ്മാനഘടന സംബന്ധിച്ചുള്ള തീരുമാനത്തിൽ ഇനിയും വ്യക്ത കൃത്യമായ തീരുമാനം ഉണ്ടാകത്തതാണ് ക്രിസ്മസ് ബംപർ വിപണിയിൽ എത്തുന്നത് വൈകുന്നതിന് കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അച്ചടി വൈകുന്നത് വിതരണത്തെ ബാധിക്കുമോയെന്നും ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.
ക്രിസ്മസ് ബംപർ ലോട്ടറി വിൽപ്പന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് വകുപ്പ് മന്ത്രിയാണ്. ഫയൽ മന്ത്രിയുടെ ഓഫീസിലേക്ക് അയ്ച്ചിട്ടുണ്ട്. ഉടൻതന്നെ, വിഷയത്തിൽ തീരുമാനം ഉണ്ടായി ലോട്ടറി വിപണിയിൽ എത്തിക്കും- സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പിആർഒ ദിലീപ് കുമാർ പറഞ്ഞു. കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്നു ക്രിസ്മസ് ബംപറിന്റെ ഒന്നാം സമ്മാനം. 90 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
Read More
- ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും ട്വിസ്റ്റ്; വെട്ടിയ ഭാഗം ഇന്ന് പുറത്തുവിടില്ല
- നവീൻ ബാബുവിന്റേത് തൂങ്ങി മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
- ദിലീപിന്റെ ശബരിമല ദർശനം; വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
- ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ നാളെ പുറത്തുവിട്ടേക്കും
- സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവ്; കൂട്ടിയത് യൂണിറ്റിന് 16 പൈസ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.