/indian-express-malayalam/media/media_files/jZa1J8Kaf5SqNZPmJmDz.jpg)
ശബരിമലയിൽ തീർഥാടക പ്രവാഹം
പത്തനംതിട്ട: മണ്ഡലകാലം പകുതി പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 17 ലക്ഷം കടന്നു. മഴ ഒഴിഞ്ഞു നിന്നതോടെ കാനന പാതയിലൂടെ കാൽനടയായി എത്തിയവരുടെ എണ്ണം 35,000ത്തിനു മുകളിലായി.ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് വെള്ളിയാഴ്ചയാണ്. 89,840 പേർ. ഇതിൽ 17,425 പേർ സ്‌പോട്ട് ബുക്കിങിലൂടെയാണ് വെള്ളിയാഴ്ച മല കയറിയത്.
ശനിയാഴ്ചയും തീർഥാടക പ്രവാഹമായിരുന്നു. ഉച്ച പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ 49,819 പേർ ദർശനം നടത്തി. 9960 പേരാണ് സ്‌പോട് ബുക്കിങിലൂടെ എത്തിയത്. പുലർച്ചെ മൂന്ന് മുതൽ ഒൻപത് വരെയുള്ള സമയത്തിനിടെ 35,979 പേരും മല ചവിട്ടി.
എരുമേലി വഴി കാനന പാത താണ്ടി കാൽ നടയായി എത്തുന്ന ഭക്തരുടെ എണ്ണം വർധിക്കുന്നുണ്ട്. വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് വഴി 18,951 പേരാണ് ഇതുവരെ എത്തിയത്. അഴുതക്കടവ്, മുക്കുഴി, കരിമല വഴി 18,317 തീർഥാടകരും സന്നിധാനത്തെത്തി.
Read More
- ആറാട്ടുപുഴ ക്ഷേത്രത്തിൽ ആനയില്ലാതെ പൂരം; എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം
- മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു
- 'അടിച്ചാൽ തിരിച്ചടിക്കണം, ഇല്ലെങ്കിൽ പ്രസ്ഥാനം കാണില്ല' : വിവാദ പ്രസ്താവനയുമായി വീണ്ടും എംഎം മണി
- ഇനിയും വിപണിയിലെത്താതെ ക്രിസ്മസ് ബംപർ
- ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും ട്വിസ്റ്റ്; വെട്ടിയ ഭാഗം ഇന്ന് പുറത്തുവിടില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.