scorecardresearch

ആറാട്ടുപുഴ ക്ഷേത്രത്തിൽ ആനയില്ലാതെ പൂരം; എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം

ക്ഷേത്രമുറ്റത്ത് ആന ചമയങ്ങളും കൈപന്തവും പഞ്ചാരിമേളവും ഉൾപ്പെടെ ഒരുക്കിയാണ് പൂരം നടത്തിയത്

ക്ഷേത്രമുറ്റത്ത് ആന ചമയങ്ങളും കൈപന്തവും പഞ്ചാരിമേളവും ഉൾപ്പെടെ ഒരുക്കിയാണ് പൂരം നടത്തിയത്

author-image
WebDesk
New Update
thrissur arattupuzha temple symbolic Pooram

ചിത്രം: ഫേസ്ബുക്ക്

തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ത്യശൂർ ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നിൽ പ്രതീകാത്മകമായി പൂരം നടത്തി. ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രമുറ്റത്ത് ആന ചമയങ്ങളും കൈപന്തവും പഞ്ചാരിമേളവും ഉൾപ്പെടെ ഒരുക്കിയാണ് പൂരം നടത്തിയത്. പെരുവനം കുട്ടന്മാരാരുടെ നേത്യത്വത്തിലായിരുന്നു പഞ്ചാരിമേളം.

Advertisment

നിലവിലെ വ്യവസ്ഥകൾ പാലിച്ച് ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള പൂരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പരമ്പരാ​ഗത രീതിയിൽ നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ ആറാട്ടുപുഴ പൂരത്തിന്റെ ശോഭ കെട്ടുപോകുമെന്നും, ഇതിൽ പ്രതിക്ഷേധിച്ചാണ് പ്രതീകാത്മക പൂരം നടത്തുന്നതെന്നും  ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തി തീരുമാനം എടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അടുത്തിടെയാണ്, മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങളടങ്ങിയ വിശദമായ ഉത്തരവിറക്കിയത്. മാര്‍ഗരേഖയില്‍ ഇളവില്ലെന്ന് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും, ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നും കോടതി വ്യക്തമാക്കുന്നു. 

അതേസമയം, ഹൈക്കോടതി മാർഗ നിർദേശങ്ങൾ തെറ്റിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുത്തിരുന്നു. ആനയും ആളുകളും തമ്മിൽ എട്ടു മീറ്റർ അകലവും ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് കേസെടുത്തത്. 

Read More

Advertisment
Elephant High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: