scorecardresearch

ഇന്ദുജയുടെ മരണം; ഭർത്താവിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം

ഇന്ദുജയുടെ മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്നാണ് പോലീസ് നിഗമനം

ഇന്ദുജയുടെ മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്നാണ് പോലീസ് നിഗമനം

author-image
WebDesk
New Update
Police | Kerala Police | kalamasseri blast

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം

തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തും സുഹൃത്ത് അജാസും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. അതേസമയം, ഇന്ദുജയുടെ ഒരു സുഹൃത്തിനെ കൂടി ഇന്നലെ രാത്രി ചോദ്യം ചെയ്തു. മരിച്ച ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇന്ന് കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Advertisment

ഇന്ദുജയുടെ മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്നാണ് പോലീസ് നിഗമനം. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായിരുന്നു മർദനത്തിന്റെ പാടുകളുണ്ടായിരുന്നത്. ഇന്ദുജയുടെ സുഹൃദ് ബന്ധങ്ങളെ ചൊല്ലി അഭിജിത് സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേച്ചൊല്ലി വഴക്കുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി. കസ്റ്റഡിയിൽ എടുത്തപ്പോൾ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. ഇതും സംശയം വർധിപ്പിക്കുന്നതാണ്.

രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇന്ദുജയെ അഭിജിത്ത് വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി അമ്പലത്തിൽ വച്ച് കല്യാണം കഴിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇന്ദുജ വീട്ടിൽ വന്നപ്പോൾ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

മകളെ അഭിജിത്ത് ഉപദ്രവിച്ച് കെട്ടിത്തൂക്കി കൊന്നതാണെന്നും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നും ഇന്ദുജയുടെ പിതാവ് ആവശ്യപ്പെട്ടു. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.

Advertisment

Read More

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: