/indian-express-malayalam/media/media_files/uploads/2018/09/adalat.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: താലൂക്കുതലത്തിൽ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തിന് ഇന്ന് തുടക്കമാകും.'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിന് തിങ്കളാഴ്ച തിരുവനന്തപുരം താലൂക്ക് അദാലത്തോടെയാണ് തുടക്കമാകുക. സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമെൻസ് കോളജിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിക്കും. മന്ത്രി വി ശിവൻകുട്ടിയും പങ്കെടുക്കും. തത്സമയം തീർപ്പാക്കാവുന്നവ അദാലത്തിൽ പരിഹരിക്കും.
ജനുവരി 13 വരെ നീളുന്ന അദാലത്തിൽ തത്സമയം തീർപ്പാക്കാവുന്നവ അദാലത്തിൽ തന്നെ പരിഹരിക്കും. ശനിയാഴ്ചവരെ 8336 പരാതികളാണ് ലഭിച്ചത്. karuthal.Kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്‌ക് വഴിയോ പരാതി നൽകാം.
അദാലത്ത് നടക്കുന്ന സ്ഥലത്ത് ഹെൽപ്പ് ഡെസ്‌കിലും പരാതി സ്വീകരിക്കും. പോർട്ടൽ വഴി ലഭിക്കുന്നവ കലക്ട്രേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് നൽകും. നടപടിയെടുത്ത് അതേ പോർട്ടൽ വഴി തിരികെ നൽകും.
Read More
- ശബരിപാതയിൽ റോഡ് അപകടങ്ങൾ കുറയുന്നു; സേഫ് സോണ്‍ പദ്ധതിക്ക് കൈയ്യടി
- കേരളതീരത്തേക്ക് ന്യൂനമർദ്ദം ? ;വരുന്നു പെരുമഴക്കാലം
- ഇന്ദുജയുടെ മരണം; ഭർത്താവിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം
- നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ;പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us