scorecardresearch

തീരദേശ പരിപാല പ്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതിയ്ക്ക് അയ്ക്കാൻ തീരുമാനം

109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് രണ്ട് കാറ്റഗറിയിലേക്ക് മാറ്റുന്നത് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിക്കും. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമാണ് ഈ കരട്

109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് രണ്ട് കാറ്റഗറിയിലേക്ക് മാറ്റുന്നത് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിക്കും. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമാണ് ഈ കരട്

author-image
WebDesk
New Update
Mass retirement of Kerala Government Employees, kerala News

ഇതിൽ 66 പഞ്ചായത്തുകൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് രണ്ട് കാറ്റഗറിയിലേക്ക് മാറ്റുന്നത് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിക്കും. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമാണ് ഈ കരട്.
സിആർ ഇസഡ് മൂന്നിൽ നിന്ന് സിആർ ഇസഡ് രണ്ടിലേക്ക് 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളെ തരം മാറ്റുന്നതിന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിൽ 66 പഞ്ചായത്തുകൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് രണ്ട് കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാനും യോഗത്തിൽ തീരുമാനമായി.

Advertisment

Read More

Kerala Government Pinarayi Vijayan Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: