/indian-express-malayalam/media/media_files/BaBSAZpsjnWsH5WqVbfO.jpg)
ഇനിയും 119പേരെയാണ് കണ്ടെത്താനുള്ളത്
കൽപ്പറ്റ: ഉരുൾ സർവ്വവും കവർന്നെടുത്ത വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല ഭാഗങ്ങളിൽ ഇന്ന് പ്രത്യേക തിരച്ചിൽ നടത്തും. പതിനാല് പേരടങ്ങിയ ദൗത്യസംഘമാണ് പ്രദേശത്തെ ചെങ്കുത്തായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. ടി സിദ്ദിഖ് എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. സേനകളെയും സന്നദ്ധപ്രവർത്തകരെയും ചേർത്തുള്ള പ്രത്യേക സംഘമാകും ദുരന്തമേഖലയിൽ തിരച്ചിൽ നടത്തുകയെന്നും സിദ്ദിഖ് വിവരിച്ചു.
തിരച്ചിലിന് ആവശ്യമുള്ള ആയുധങ്ങൾ എത്തിക്കാൻ ദുരന്തമേഖലയിൽ മറ്റൊരു സംഘമുണ്ടാകും. ദുരന്തബാധിതർ ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തിൽ ആവശ്യപ്പെട്ടത് പ്രകാരമാണ് ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള ഞായറാഴ്ച പ്രത്യേക തിരച്ചിൽ നടത്തുന്നത്. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി ഒരുമാസം തികയാനിരിക്കെ ഇനിയും 119പേരെയാണ് കണ്ടെത്താനുള്ളത്.
അതേസമയം വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായതായി അധികൃതർ അറിയിച്ചു. രണ്ടു ക്യാമ്പുകളിലായി ശേഷിച്ച എട്ട് കുടുംബങ്ങൾ കൂടി വാടക വീടുകളിലേക്ക് മാറി. ഇതോടെ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉള്ള നടപടി തുടങ്ങി. ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവരും അപകട ഭീഷണിയിൽ ആയവരും ഉൾപ്പെടെ 728 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. ഇരുപതോളം ക്യാമ്പുകളായിരുന്നു ദുരിത ബാധിതർക്കായി ഒരുക്കിയത്.വാടക വീടുകൾക്ക് പുറമെ, സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും, ബന്ധു വീടുകളിലേക്കുമാണ് ക്യാമ്പുകളിൽ നിന്നും ദുരന്ത ബാധിതർ മാറിയത്.
Read More
- വയനാട് ദുരന്തമേഖലയിലെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കും
- രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം
- രഞ്ജിത്തിനെതിരായ ആക്ഷേപത്തിൽ കേസെടുക്കില്ല: പരാതി വരട്ടെ: സജി ചെറിയാൻ
- രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ശ്രീലേഖ മിത്ര; ആരോപണം തള്ളി സംവിധായകൻ
- കതക് തുറന്നില്ല: സീനുകൾ വെട്ടിച്ചുരുക്കിയെന്ന് വെളിപ്പെടുത്തലുമായി നടി
- ഹേമാ കമ്മിറ്റി റിപ്പോർട്ട്; നിർണായക ഭാഗങ്ങൾ വെട്ടിമാറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.