/indian-express-malayalam/media/media_files/57JJJfZWzDhr8fxKiwKR.jpg)
സെപ്റ്റംബർ രണ്ടിന് പ്രത്യേക പ്രവേശനോൽസവം നടത്തും
കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. "സെപ്റ്റംബർ രണ്ടിന് പ്രത്യേക പ്രവേശനോൽസവം നടത്തും. ചൊവ്വാഴ്ച മുതൽ സ്‌കൂൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് മാത്രമായി മൂന്ന് കെഎസ്ആർടിസി സർവീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും"-മന്ത്രി പറഞ്ഞു."നിലവിൽ മൂന്ന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ അവശേഷിക്കുന്നത്. ദുരന്തത്തിന്റെ വ്യാപതി, നാശനഷ്ടം എന്നിവ സംബന്ധിച്ച് വിശദമായ മെമ്മോറാണ്ട്ം കഴിഞ്ഞ പതിനെട്ടിന് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിനുള്ള തടസ്സം ഇനി കേന്ദ്രത്തിന് ഇല്ല"-മന്ത്രി രാജൻ പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. അതിനിടെ, തിരച്ചിൽ സംഘത്തിന്റെ എണ്ണം കഴിഞ്ഞ ദിവസം കുറച്ചിരുന്നു.തിരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു. ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങൾക്ക് ഹോട്ടലിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവർക്ക് നൽകിയ നിർദേശം.
അതേസമയം, വയനാട് ഉരുൾപ്പൊട്ടൽ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാധ്യത നിലനിൽക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ചുമാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയത്. ജോൺ മത്തായി നൽകിയ റിപ്പോർട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ സന്ദർശനം നടത്തിയാണ് ഡോ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയത്.
Read More
- രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം
- രഞ്ജിത്തിനെതിരായ ആക്ഷേപത്തിൽ കേസെടുക്കില്ല: പരാതി വരട്ടെ: സജി ചെറിയാൻ
- രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ശ്രീലേഖ മിത്ര; ആരോപണം തള്ളി സംവിധായകൻ
- കതക് തുറന്നില്ല: സീനുകൾ വെട്ടിച്ചുരുക്കിയെന്ന് വെളിപ്പെടുത്തലുമായി നടി
- ഹേമാ കമ്മിറ്റി റിപ്പോർട്ട്; നിർണായക ഭാഗങ്ങൾ വെട്ടിമാറ്റി
- നിശബ്ദത പരിഹാരമല്ല; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.