/indian-express-malayalam/media/media_files/2024/11/14/s5ePzJKijkNNBa5kZCBr.jpg)
കാനന പാതയിലൂടെ നടന്നു വരുന്ന ഭക്തർക്ക് ശബരിമലയിൽ പ്രത്യേക പാസ്
പത്തനംതിട്ട: എരുമേലി വഴി പരമ്പരാഗത കാനന പാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തർക്ക് പ്രത്യേക പാസ്. നാളെ മുതൽ പാസ് വിതരണം തുടങ്ങും.മുക്കുഴിയിൽ വച്ചാണ് ഇവർക്ക് പാസ് നൽകുക. വനം വകുപ്പാണ് ഇവർക്ക് പ്രത്യേക പാസ് നൽകുന്നത്. ഭക്തരുടെ ഏറെ നാളെത്തെ ആവശ്യമായിരുന്നു ഇത്. അവർക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.
50 കിലോമീറ്ററിലധികം ദൂരം നടന്നെത്തുന്ന ഭക്തർ വീണ്ടും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സാഹചര്യമായിരുന്നു. പാസ് നൽകുന്നതോടെ അതൊഴിവാകും.പരമ്പരാഗത കാനന പാത വഴി വരുന്ന ഭക്തരെ മരക്കൂട്ടത്തു നിന്നു ചന്ദ്രാനന്ദൻ റോഡിലൂടെ കടത്തി വാവര് സ്വാമിയുടെ നടയിലൂടെ നേരിട്ട് 18ാം പടിയിലേക്ക് കയറ്റും. നാളെ മുതലാണ് സന്നിധാനത്ത് ഈ സജ്ജീകരണം ആരംഭിക്കുക.കാനന പാതയിലൂടെ എത്തുന്ന തീർത്ഥാടകർക്ക് പ്രത്യേക ക്രമീകരണമേർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞിരുന്നു.
അതേസമയം, ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. ഇന്നലെ മാത്രം മല ചവിട്ടി 93,034 അയ്യപ്പന്മാരാണ് സന്നിധാനത്തെത്തിയത്. ഈ തീർത്ഥാടന കാലത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് തിങ്കളാഴ്ചയായിരുന്നു.സ്‌പോട്ട് ബുക്കിംഗ് വഴി ഇന്നലെ 19,110 പേരാണ് എത്തിയത്. ഡിസംബർ അഞ്ചിന് 92,562 പേർ എത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. വരും ദിവസങ്ങളിൽ തിരക്കേറുമെന്നാണ് വിലയിരുത്തൽ. 25-നാണ് തങ്കി അങ്കി ചാർത്തിയുള്ള ദീപാരാധന.
Read More
- ശബരി റെയിൽപാത; ആദ്യഘട്ടത്തിൽ ഒറ്റവരിപ്പാത മതിയെന്ന് കേരളം
- നിർമാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ
- മുല്ലപ്പെരിയാർ; ജലനിരപ്പുയർത്തുമെന്ന് തമിഴ്നാട്: അനുവദിക്കില്ലെന്ന്കേരളം
- ബാലഭാസ്കറിന് കള്ളക്കടത്തുമായി ബന്ധമില്ലെന്ന് സിബിഐ
- തോമസ് കെ.തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ട; നിലപാട് കടുപ്പിച്ച് നേതാക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.