scorecardresearch

മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു; സംഭവം തിരുവനന്തപുരത്ത്

വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തതോടെ പ്രകോപിതനായ അജയകുമാർ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് വിവരം

വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തതോടെ പ്രകോപിതനായ അജയകുമാർ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് വിവരം

author-image
WebDesk
New Update
crime

മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: കല്ലിയൂരിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകൻ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗം ഉപയോഗിച്ചായിരുന്നു ആക്രമണം.

Advertisment

Also Read:മോൻതയുടെ ശക്തി കുറയുന്നു; സംസ്ഥാനത്ത് മഴ തുടരും

മുൻ സർക്കാർ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി. മുൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥനാണ് മകൻ അജയകുമാർ. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഈ വിഷയത്തിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

Also Read:വർധനവ് തുച്ഛമാണ്; സമരം തുടരും, നിലപാട് വ്യക്തമാക്കി ആശമാർ

വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തതോടെ പ്രകോപിതനായ അജയകുമാർ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് വിവരം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാർ താമസിച്ചിരുന്നത്.

Also Read:തിരഞ്ഞെടുപ്പിന് മുമ്പായി വൻ പ്രഖ്യാപനങ്ങൾ; ആശമാരുടെ ഓണറേറിയം വർധിപ്പിച്ചു, ക്ഷേമ പെൻഷൻ രണ്ടായിരമാക്കി

Advertisment

വീട്ടിലെ ബഹളം കേട്ട് അയൽവാസികളാണ് പൊലീസിനെ വിളിച്ചത്. എന്നാൽ പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. സ്ഥിരം മദ്യപാനിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു. റിട്ടയേർഡ് പോലീസ് മിനിസ്റ്റീരിയൽ സ്റ്റാഫാണ് കൊല്ലപ്പെട്ട വിജയകുമാരി.

Read More:സിപിഐയുടെ എതിർപ്പ് ഫലം കണ്ടു; പിഎം ശ്രീ പദ്ധതി തത്കാലം നടപ്പാക്കില്ല, പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: