/indian-express-malayalam/media/media_files/tCnzI1VZzxMBxWz58eQl.jpg)
പിണറായി വിജയൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ട്രാൻസ് സ്ത്രീകൾ അടക്കം പാവപ്പെട്ട സ്ത്രീകൾക്ക് പുതിയ പദ്ധതി വഴി പ്രതിമാസം സഹായം ലഭിക്കും. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നൽകാനാണ് ഇന്ന് ചേർന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്ക് പ്രതിമാസം 1000 രൂപ സ്‌കോളർഷിപ്പ് നൽകാനാണ് തീരുമാനം.
ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തിയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം പ്രതിമാസം 1000 രൂപ കൂട്ടിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അങ്കണവാടിയിലെ ആയമാരുടെ പ്രതിമാസ വേതനവും. ആയിരം രൂപ കൂട്ടിയിട്ടുണ്ട്. നെല്ലിന്റ സംഭരണ വില 30 രൂപയാക്കി കൂട്ടിയിട്ടുണ്ട്.
Also Read:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 5 ജില്ലകളിൽ മഞ്ഞ അലർട്ട്; നദികളിൽ പ്രളയസാധ്യത
വിവാദമായ പിഎം ശ്രീ പദ്ധതി ഉടൻ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ പുനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായ സമിതിയിൽ മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, പി.രാജീവ്, കെ.കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ.കെ ശശീന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിഎം ശ്രീ കരാരിൽ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് തന്നെ കത്തു നൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ സിപിഐ ഉയർത്തിയ കടുത്ത എതിർപ്പ്് പരിഗണിച്ചാണ് പദ്ധതിയിൽ നിന്ന് സർക്കാർ പിൻവലിഞ്ഞത്.
Read More:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us