scorecardresearch

സിപിഐയുടെ എതിർപ്പ് ഫലം കണ്ടു; പിഎം ശ്രീ പദ്ധതി തത്കാലം നടപ്പാക്കില്ല, പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

author-image
WebDesk
New Update
PM Shri111

പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ നിന്ന സംസ്ഥാന സർക്കാർ പിന്മാറുന്നു. പിഎം ശ്രീ പദ്ധതിയിൽ പുനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

 പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായ സമിതിയിൽ മന്ത്രിമാരായ കെ.രാജാൻ, പി.പ്രസാദ്, കെ.കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ.കെ ശശീന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Also Read:പിഎം ശ്രീയിൽ സിപിഎം സിപിഐക്ക് വഴങ്ങുന്നു? പദ്ധതി മരവിപ്പിച്ചേക്കും

അതേസമയം, പിഎം ശ്രീ കരാരിൽ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് തന്നെ കത്തു നൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു. 

Advertisment

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ സിപിഐ ഉയർത്തിയ കടുത്ത എതിർപ്പ്് പരിഗണിച്ചാണ് പദ്ധതിയിൽ നിന്ന് സർക്കാർ പിൻവലിഞ്ഞത്. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎം അവ്യെലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പദ്ധതയിൽ നിന്ന് പിൻമാറാൻ തീരുമാനം എടുത്തിരുന്നു. 

Also Read:പിഎം ശ്രീയിൽ വിട്ടുവീഴ്ചയില്ല; സിപിഐ നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല

നേരത്തെ, പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ സിപിഐ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

Also Read:പിഎം ശ്രീ പദ്ധതി; അനുനയ നീക്കവുമായി മുഖ്യമന്ത്രി, സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് ഇന്ന്

നേരത്തെ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചിരുന്നു. ആരോടും ചർച്ച ചെയ്യാതെയാണ് ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവച്ചതെന്നും പിഎം ശ്രീയെക്കുറിച്ച് സിപിഐയും മറ്റു ഘടകക്ഷികളും ഇരുട്ടിലാണെന്നും ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

എൽഡിഎഫ് സർക്കാർ ദേശീയ പ്രാധാന്യമുള്ള ഉടമ്പടിയിൽ പങ്കാളികളാകുമ്പോൾ അതിൽ എന്താണെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും, ഇതല്ല എൽഡിഎഫിൻറെ ശൈലിയെന്നും ഇതാകരുത് എൽഡിഎഫിൻറെ ശൈലിയെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ജനാധിപത്യത്തിൻറെ വഴിയല്ലാ ഇതെന്നും, തിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്.

Read More:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 5 ജില്ലകളിൽ മഞ്ഞ അലർട്ട്; നദികളിൽ പ്രളയസാധ്യത

Ldf Government Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: