/indian-express-malayalam/media/media_files/2025/10/23/asha-workers50-2025-10-23-19-28-06.jpg)
ആശമാർ സമരം തുടരും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതിൽ മറുപടിയുമായി ആശാവർക്കർമാർ. ആശമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ അറിയിച്ചു.ആ അർഥത്തിൽ സമരം വിജയിച്ചെന്നും ആശമാർ പറഞ്ഞു.
Also Read:കേരളം കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ കുടുംബശ്രീയുടെ കരുത്തുറ്റ പിന്തുണ: എംബി രാജേഷ്
ആയിരം രൂപയാണ് നിലവിൽ വർധിപ്പിച്ചത്. ഇത് എത്രയോ ചെറുതാണ്. സമരം തുടരാനാണ് തീരുമാനമെന്നും ആശമാർ പറഞ്ഞു. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. 1000 രൂപ 263 ദിവസം തെരുവിൽ ഇരുന്ന് നേടിയത് ആണെന്നും സമരം ചെയ്യുന്ന ആശമാർ പറയുന്നു.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വമ്പൻ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നൽകുമെന്നും യുവാക്കൾക്ക് സ്‌കോളർഷിപ്പ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കാണ് പ്രതിമാസം 1000 രൂപ സ്‌കോളർഷിപ്പ് നൽകുക. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 ആക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വാരിക്കോരിയുള്ള പ്രഖ്യാപനം.കുടുംബ എഡിഎസുകൾക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി.
അംഗനവാടി വർക്കർ, ഹെല്പർ എന്നിവർക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരക് മാരുടെ ഓണറേറിയവും ആശമാർക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആയമാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടിയതായും നെല്ലിന്റ സംഭരണ വില 30 രൂപ ആക്കി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Read More:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 5 ജില്ലകളിൽ മഞ്ഞ അലർട്ട്; നദികളിൽ പ്രളയസാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us