/indian-express-malayalam/media/media_files/2025/10/29/kudumbasree-2025-10-29-18-18-27.jpg)
മന്ത്രി എം.ബി രാജേഷ് ജെൻനെക്സ്റ്റ് സമ്മിറ്റ്-2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
തിരുവനന്തപുരം: നവകേരള നിർമിതിയിലും തുല്യതയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളും അടുത്ത ഘട്ടത്തിലെത്തിക്കുന്നതിലും കുടുംബശ്രീയുടെ യുവനിരയായ ഓക്‌സിലറി ഗ്രൂപ്പുകൾക്ക് മുഖ്യ പങ്കു വഹിക്കാനാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ചു വരുന്ന ഓക്‌സെല്ലോ ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംസ്ഥാനതല സംഗമം ജെൻനെക്സ്റ്റ് സമ്മിറ്റ് 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഇരുപത്തിയേഴ് വർഷങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളിലും അഭിമുഖീകരിച്ച പ്രതിസന്ധികളിലും കുടുംബശ്രീയുടെ കരുത്തുറ്റ പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു. സമ്പൂർണ സാക്ഷരത, സമ്പൂർണ ഡിജിറ്റൽ സാക്ഷരത, ജനകീയാസൂത്രണം എന്നിവയ്ക്ക് ശേഷം അതിദാരിദ്ര്യ നിർമാർജന പ്രക്രിയയിൽ പുതിയ മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കൈവരിക്കാൻ കേരളം ഒരുങ്ങുകയാണ്. ഇതിലും കുടുംബശ്രീയുടെ വലിയ സംഭാവനയുണ്ടെന്നും മന്ത്രി പറഞ്ഞു.
തരിശു നിലങ്ങൾ കണ്ടെത്തി അവിടങ്ങളിൽ കുടുംബശ്രീ വനിതകൾ മുഖേന കൃഷി ചെയ്യുന്ന പുതിയ പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഭൂവിനിയോഗ വകുപ്പ് കമ്മീഷണർ യാസ്മിൻ എൽ റഷീദ് എന്നിവർ മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ ധാരണാ പത്രം കൈമാറി.
കോഴിക്കോട് ജില്ലയിൽ നിന്നുളള ഓക്‌സിലറി ഗ്രൂപ്പ് അംഗം ഒലീന അധ്യക്ഷത വഹിച്ചു. വയനാട് ജില്ലയിൽ നിന്നുളള കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗവും സിനിമാ പിന്നണി ഗായികയുമായ ശ്രുതി കെ.എസ് മുഖ്യാതിഥിയായി. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ നിന്നുളള വൈഭവം, വിങ്ങ്‌സ് ഓഫ് ഫയർ, പുനർജ്ജനി, സൗഹൃദം എന്നീ ഓക്‌സിലറി ഗ്രൂപ്പുകൾ നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങൾ സമ്മിറ്റിൽ അവതരിപ്പിച്ചു.
Read More: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 5 ജില്ലകളിൽ മഞ്ഞ അലർട്ട്; നദികളിൽ പ്രളയസാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us