/indian-express-malayalam/media/media_files/weather-today-04.jpg)
Kerala Rain Alerts
Kerala Rains Alerts:കൊച്ചി: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുന്ന നാലുദിവസം നേരിയ ഇടത്തരം മഴയ്ക്കോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യത. ആന്ധ്രാപ്രദേശിൽ കര കയറിയ മോൻതാ തീവ്ര ചുഴലിക്കാറ്റ് വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം അറബിക്കടലിൽ തീവ്രന്യൂനമർദ്ദം തുടരുകയാണ്. വരും മണിക്കൂറുകളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് - വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് കര തൊട്ടതോടെ ഇനിയുള്ള ദിവസങ്ങളിൽ കേരളത്തീരത്ത് കാറ്റ് വീണ്ടും ദുർബലമാകും. ഇതോടൊപ്പം ഈർപ്പവും കുറയും. വരും ദിവസങ്ങളിൽ പൊതുവെ മഴ ദുർബലമായിരിക്കും. ഒറ്റപെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത ഉള്ളത്. എന്നാൽ പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read:വർധനവ് തുച്ഛമാണ്; സമരം തുടരും, നിലപാട് വ്യക്തമാക്കി ആശമാർ
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 2.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യത. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, ആന്ധ്രാപ്രദേശ് തീരത്ത് രൂപപ്പെട്ട മോൻത എന്ന തീവ്ര ചുഴലിക്കാറ്റ് ദുർബലമായി. അടുത്ത ആറ് മണിക്കൂറിൽ മോന്ത അതേ നിലയിൽ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 1.76 ലക്ഷം ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്. രണ്ട് മരണവും റിപ്പോർട്ട് ചെയ്യുന്നു. കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ട് അനുസരിച്ച്, ആന്ധ്രാപ്രദേശിൻറെ തീരപ്രദേശത്ത് കഴിഞ്ഞ ആറ് മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ വീശിയ മോന്ത ചുഴലിക്കാറ്റ് മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി. പിന്നാലെ ദുർബലപ്പെട്ടു.
ശക്തി കുറഞ്ഞ മോന്ത ഇന്ന് നർസാപൂരിന് (ആന്ധ്രാപ്രദേശ്) പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഏകദേശം 20 കിലോമീറ്റർ, മച്ചിലിപട്ടണത്തിന് (ആന്ധ്രാപ്രദേശ്) 50 കിലോമീറ്റർ വടക്കുകിഴക്ക്, കാക്കിനടയ്ക്ക് (ആന്ധ്രാപ്രദേശ്) പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് 90 കിലോമീറ്റർ, വിശാഖപട്ടണത്തിന് (ആന്ധ്രാപ്രദേശ്) 230 കിലോമീറ്റർ തെക്ക് പടിഞ്ഞാറ്, ഗോപാൽപൂരിന് (ഒഡിഷ) 470 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും എന്നും കാലാവാസ്ഥാ കേന്ദ്രം അറിയിച്ചു.
Read More:സിപിഐയുടെ എതിർപ്പ് ഫലം കണ്ടു; പിഎം ശ്രീ പദ്ധതി തത്കാലം നടപ്പാക്കില്ല, പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us