/indian-express-malayalam/media/media_files/Ah8pkJvcU602NWAMVvS1.jpg)
കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയത
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ മുൻ വിസിക്ക് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. സർവകലാശാല മുൻ വൈസ് ചാൻസലർ എംആർ ശശീന്ദ്രനാഥിനാണ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന മുൻ ഡീൻ എം കെ. നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ. ആർ കാന്തനാഥനും വീഴ്ച പറ്റിയെന്നാണ് ചാൻസലറായ ഗവർണറുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കൂടുതൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം സർവകലാശാല വിസിക്ക് കൈമാറിയിട്ടുണ്ട്. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നാണ് നിർദേശം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിൽ സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചായ മർദ്ദനത്തെ തുടർന്നാണ് സിദ്ധാർഥന്റെ മരണം സംഭവിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മരണം സംഭവിച്ച് നാലുദിവസങ്ങൾക്ക് ശേഷമാണ് പരാതി ലഭിച്ചതെന്നാണ് സർവകലാശാല അധികൃതർ പറഞ്ഞത്. സംഭവത്തിൽ, അന്നത്തെ വിസിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു.
Read More
- വയനാട് ദുരന്തം; തിരച്ചിൽ സംഘത്തെ കുറച്ചു
- വയനാട് ദുരന്തം;കാണാമറയത്ത് ഇനിയും 119 പേർ
- 'ശശിയെപ്പോലെ നല്ലൊരു മനുഷ്യനെ കണ്ടിട്ടില്ല';പുകഴ്ത്തലുമായി ഗണേശ് കുമാർ
- ഓൺലൈനായി കൃഷിവകുപ്പ്; യോഗങ്ങൾ ഇനി തത്സമയം കാണാം
- ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസ് എടുക്കാൻ നിയമ തടസമില്ലെന്ന് കെ.എൻ.ബാലഗോപാൽ
- സർക്കാർ വേട്ടക്കാർക്കൊപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ഗുരുതര കുറ്റം: വി.ഡി.സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.