/indian-express-malayalam/media/media_files/2024/10/29/WeMdffxcj0pZNHl4gidw.jpg)
ശ്രുതിയുടെയും ജെൻസന്റെയും വിവാഹം ഇതേ വേദിയിൽ നടക്കേണ്ടതായിരുന്നു.
കൊച്ചി: ഉറ്റവനില്ലാതെ മമ്മൂട്ടിയെ കാണാൻ ശ്രുതി കൊച്ചിയിലെത്തി. അതിജീവനത്തിന്റെ പ്രതീകമായ ശ്രുതിയെ ചേർത്തുനിർത്തി കരുതലേകി സൂപ്പർ സ്റ്റാറും. ട്രൂത് മംഗല്യം സംഘടിപ്പിച്ച സമൂഹവിവാഹത്തിൽ അതിഥിയായി പങ്കെടുക്കാനാണ് ശ്രുതി കൊച്ചിയിൽ എത്തിയത്.ശ്രുതിയുടെയും ജെൻസന്റെയും വിവാഹം ഇതേ വേദിയിൽ നടക്കേണ്ടതായിരുന്നു. അതിനിടയിലാണ് ജെൻസന്റെ അപ്രതീക്ഷിത വിയോഗം
വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസൻറെ കഥ അറിഞ്ഞ മമ്മൂട്ടി, തൻറെ സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹച്ചടങ്ങിൽ ശ്രുതിയെയും ജെൻസനെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയിൽ ആണ് ജെൻസൺ കാറപകടത്തിൽ മരണമടയുന്നത്.
"ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം" ട്രൂത്ത് ഗ്രൂപ്പിന്റെ...
Posted by Robert Kuriakose on Monday, October 28, 2024
"ശ്രുതിക്കായി കരുതി വച്ചതെല്ലാം നേരിട്ട് ഏൽപ്പിക്കണം എന്നായിരുന്നു മമ്മൂട്ടിയുടെ നിർദേശം. അതിന് വേണ്ടിയ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു".-ചടങ്ങിന്റെ സംഘാടകരിൽ ഒരാളായ സമദ് പറഞ്ഞു.
"ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം"- എന്നാണ് ശുതിയെ ചേർത്തുനിർത്തി മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യക്കോസാണ് സമൂഹമാധ്യമത്തിൽ ഈ വീഡിയോ പങ്കുവച്ചത്.
Read More
- കീഴടങ്ങിയതെന്ന് ദിവ്യ:കസ്റ്റഡിയിലെടുത്തതെന്ന് പോലീസ്: തിരക്കഥയെന്ന് പ്രതിപക്ഷം
- നവീൻ ബാബുവിന്റെ മരണം; ഒടുവിൽ പിപി ദിവ്യ കീഴടങ്ങി
- എഡിഎമ്മിനെ ദിവ്യ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചു; വിധിയിൽ ഗുരുതര നിരീക്ഷണം
- 'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണം:' നവീന്റെ ഭാര്യ മഞ്ജുഷ
- എഡിഎമ്മിന്റെ മരണം; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളി കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us