/indian-express-malayalam/media/media_files/uploads/2017/02/ep-jayarajan.jpg)
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ.പി ജയരാജനാണെന്ന് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.സുധാകരനും ആരോപിച്ചിരുന്നു
ആലപ്പുഴ: ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇ.പി ജയരാജനെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇക്കാര്യത്തിൽ ചർച്ചകൾ വളരെയധികം മുന്നോട്ടുപോയിരുന്നു. എന്നാൽ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ എന്തുകൊണ്ടാണ് ജയരാജൻ നീക്കത്തിൽ നിന്ന് പിന്മാറിയതെന്ന് അറിയില്ലെന്നും ഇ.പി ജയരാജനെതിരെയുള്ള ആരോപണത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഇ.പി ജയരാജൻ ബിജെപിയിൽ ചേരുന്നതിനായുള്ള 90 ശതമാനം ചർച്ചകളും പൂർത്തികരിച്ചിരുന്നു. എന്നാൽ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ എന്തുകൊണ്ടാണ് അദ്ദേഹം പിന്മാറിയതെന്ന് ജയരാജൻ തന്നെ പറയട്ടെ. പാർട്ടിക്കുള്ളിൽ നിന്നും വ്യക്തമായ ഭീഷണി നേരിട്ടത് തന്നെയാകാം അതിനുള്ള കാരണം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനറിയാം. ഇ.പിയും ഭാര്യയും ജീവിച്ചിരിക്കണം എന്നതാണ് തന്റെ ആഗ്രഹം. ചർച്ചകളുമായി ബന്ധപ്പെട്ട് ഇ.പിയുടെ മകന്റെ നമ്പറിലാണ് തന്നെ ബന്ധപ്പെട്ടതെന്നും വാട്സാപ്പ് സന്ദേശമടക്കം ചൂണ്ടിക്കാട്ടിക്കൊണ്ട് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
നേരത്തേ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ.പി ജയരാജനാണെന്ന് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.സുധാകരനും ആരോപിച്ചിരുന്നു. എന്നാൽ സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് ഇന്ന് രാവിലെ അതിന്റെ തകരാറ് പ്രകടിപ്പിക്കുകയായിരുന്നു എന്നുമായിരുന്നു സുധാകരന് ഇ.പി ജയരാജൻ നൽകിയ മറുപടി.
Read More
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
- നിമിഷ പ്രിയയെ അമ്മ നേരിൽക്കണ്ടു; 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ചു
- സംസ്ഥാനത്ത് പിണറായിക്കും മോദിക്കുമെതിരായ തരംഗം: 20 സീറ്റും നേടുമെന്ന് വി.ഡി സതീശൻ
- കേരളത്തില് ബിജെപി ഒരു സീറ്റ് പോലും നേടില്ല; ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എം. വി ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.