/indian-express-malayalam/media/media_files/2025/08/05/shanavas-2025-08-05-08-07-29.jpg)
ഷാനവാസ്
തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ സംസ്കാരം ഇന്ന് വൈകിട്ട് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. ഇന്നലെ രാത്രി 11.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷാനവാസിന്റെ അന്ത്യം. ഏറെ വർഷങ്ങളായി വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു.
1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്. 1991 വരെ 10 വർഷത്തോളം സിനിമയിൽ സജീവമായിരുന്നു.
Also Read: ഫോൺ ചോർത്തലിൽ ഹൈക്കോടതി ഇടപെടൽ; പി.വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്
മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടു. തമിഴിലും മലയാളത്തിലുമായി അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Also Read: രാജ്യത്ത് മത്സ്യലഭ്യതയിൽ കുറവ്; കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ചത് മത്തി; 7.9 ശതമാനം വർധനവ്
2022 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ജനഗണമന'യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിയിച്ചിട്ടുണ്ട്. ഭാര്യ: അയിഷ അബ്ദുൽ അസീസ്. മക്കൾ: അജിത് ഖാൻ, ഷമീർഖാൻ. മരുമകൾ: ഹന.
Read More: ഞാൻ വരത്തനല്ല, 60 വർഷമായി സിനിമയിലുള്ള എനിക്ക് അഭിപ്രായം പറയാം: അടൂര്‍ ഗോപാലകൃഷ്ണൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.