scorecardresearch

ഫോൺ ചോർത്തലിൽ ഹൈക്കോടതി ഇടപെടൽ; പി.വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്

പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഇന്ന് മലപ്പുറം പൊലീസ് സ്റ്റേഷനില്‍ മൊഴിനല്‍കിയിരുന്നു

പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഇന്ന് മലപ്പുറം പൊലീസ് സ്റ്റേഷനില്‍ മൊഴിനല്‍കിയിരുന്നു

author-image
WebDesk
New Update
PV Anvar, Anvar MLA, DMK

ഫയൽ ഫൊട്ടോ

മലപ്പുറം: ഫോൺ ചോർത്തലിൽ മുൻ എംഎൽഎ പി.വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അൻവറിനെതിരെ കേസെടുത്തത്. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിൽ മലപ്പുറം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

Advertisment

കേസിൽ മുരുഗേഷ് നരേന്ദ്രൻ ഇന്ന് മലപ്പുറം പൊലീസ് സ്റ്റേഷനില്‍ മൊഴിനല്‍കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് വിവരം.

Also Read: ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലർട്ട്

നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന പി.വി അൻവറിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ്, ഇക്കാര്യത്തിൽ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുരുകേഷ് നരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത്, കൊലപാതകവും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണു ഫോൺ ചോർത്തിയതെന്നായിരുന്നു അൻവർ പറഞ്ഞത്.

Advertisment

Also Read: രാജ്യത്ത് മത്സ്യലഭ്യതയിൽ കുറവ്; കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ചത് മത്തി; 7.9 ശതമാനം വർധനവ്

എന്നാൽ, ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണ്.  തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നായിരുന്നു മുരുകേഷ് നരേന്ദ്രൻ പരാതിയിൽ പറഞ്ഞത്. അതേസമയം, മുൻപ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ സര്‍ക്കാരിനെയും അന്‍വറിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്‍വറിനെതിരായ അന്വേഷണം എന്തുകൊണ്ടവസാനിപ്പിച്ചെന്നും അന്‍വര്‍ സമാന്തര സംവിധാനമാണോ എന്നും കോടതിയുടെ സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

Read More: വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍; പള്ളിപ്പുറത്തെ വീട്ടിൽ സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു; കുളത്തിലും പരിശോധന

Pv Anvar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: