/indian-express-malayalam/media/media_files/2025/03/05/k9S6Lm1sraiLbYlgS3mt.jpg)
ഷഹബാസ്
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാർത്ഥികൾ ഇന്നും പത്താം ക്ലാസ് പരീക്ഷ എഴുതും. കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാൻഡില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നും പൊലീസ് കാവലിലാണ് പരീക്ഷ എഴുതുക. ജുവൈനൽ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ ആറു വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. ഇവരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്‍യു പ്രഖ്യാപിച്ചിട്ടുണ്ട്.
ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി കൂടി ഇന്നലെ കസ്റ്റഡിയിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 6 ആയി. ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു പറഞ്ഞിരുന്നു. കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണ്. കുട്ടികളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഇതിന് തെളിവാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഷഹബാസ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കട്ടിയുള്ള ആയുധം കൊണ്ടുള്ള മർദനം എറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ആക്രമണത്തിൽ ഷഹബാസിന്റെ തലച്ചോറിന് ക്ഷതം സംഭവിച്ചിരുന്നു. വലതുചെവിക്ക് മുകളിലായി അടിയേറ്റതായാണ് സൂചന. ഈ ഭാഗത്താണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ഷഹബാസ്. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Read More
- അധികാരത്തിൽ എത്തണം അതാണ് മുഖ്യം: വിഡി സതീശൻ: VD Satheesan Podcast
- Thamarassery Student Death: ഷഹബാസിന്റെ കൊലപാതകം: ഒരു വിദ്യാർത്ഥിക്കുകൂടി പങ്കുണ്ടെന്ന് പിതാവ്
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധയിട്ടിരുന്നുവെന്ന് അഫാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.