/indian-express-malayalam/media/media_files/2025/03/04/TAfBBKgiY2hQ0MwLYBwR.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു വിദ്യാർത്ഥിക്കുകൂടി പങ്കുണ്ടെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. രക്ഷിതാക്കളുടെ അറിവോടെയാണ് ആക്രമണം നടന്നതെന്നും ആയുധങ്ങൾ കണ്ടെടുത്ത വീട്ടിലുള്ളവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഇഖ്ബാൽ പറഞ്ഞു.
'ഷഹബാസ് അത്യാസന്ന നിലയിൽ ആശുപത്രിയിലാണെന്ന വാർത്തകൾ വന്നതിനു പിന്നാലെ, ഒരു കുട്ടിയുടെ പിതാവ് ഫോണിൽ വിളിച്ച് തന്റെ മകനാണ് ഷഹബാസെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞു. അയാളും ഞാനും ഒരേ അങ്ങാടിയിലുള്ള ആളുകളാണ്. ആ കുട്ടിയും എന്റെ മകനൊപ്പം പഠിച്ചതാണ്. രണ്ട് സ്കൂളുകൾ ചേരി തിരിഞ്ഞുണ്ടായ പ്രശ്നമാണ്.'
'ഉണ്ടായത് സാധാരണ ​ഗതിയിലുളള ആക്രമണമല്ല. വരുന്ന ദിവസങ്ങളിൽ എല്ലാ കാര്യവും തെളിയിക്കപ്പെടും. നിരപരാധിയായ എന്റെ മകൻ കൊല ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ ഉൾപ്പെട്ട മുഴുവൻ ആളുകളും നിയമത്തിന് മുന്നിൽ വരുമെന്ന് വിശ്വസിക്കുന്നു,' ഇഖ്ബാൽ പറഞ്ഞു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ കൂടി​ ഇന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 6 ആയി. നേരത്തെ അറസ്റ്റിലായവരെ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ വീട്ടിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ആയുധം കണ്ടെത്തിയത്. തെളിവുകളായ ഫോണുകളും ലാപ് ടോപ്പും കണ്ടെത്തിയിട്ടുണ്ട്.
Read More
- കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി
- മൂന്നാമതും എൽഡിഎഫിനെ പിണറായി വിജയൻ നയിക്കും; സൂചന നൽകി ഇ.പി.ജയരാജൻ
- എടാ മോനെ എന്നാ കുട്ടികൾ വിളിക്കുന്നത്, അതുകണ്ട് റൗഡി ഗ്യാങ്ങിൽ പോയവരുണ്ട്: മുഖ്യമന്ത്രി
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധയിട്ടിരുന്നുവെന്ന് അഫാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us