/indian-express-malayalam/media/media_files/2025/02/25/qP7cYxg1YJGw1HaIxYKG.jpg)
കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിൻറെ തീരുമാനം.
ആസൂത്രണം ചെയ്തത് എട്ട് കൊലപാതകങ്ങൾ
അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാൻറെ മൊഴി. അഫാൻ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാൻറെ മൊഴി.
തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ബന്ധുക്കൾ പണം തിരിച്ചു ചോദിച്ചപ്പോൾ തർക്കവുമുണ്ടായി. ഇതിൽ വലിയ വൈരാഗ്യം അഫാന് ബന്ധുക്കളോട് ഉണ്ടായിരുന്നു. മുത്തശ്ശിയെയും അച്ഛൻറെ സഹോജരനെയും ഭാര്യയെയും കൊലപ്പെടുത്തുമ്പോൾ അമ്മയുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചിരുന്നു. കൊലപാതകങ്ങൾ ചെയ്യുന്നതിനിടെ മദ്യപിച്ചു. പെൺസുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാൽ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നാണ് അഫാൻ പൊലീസിന് മൊഴി നൽകി. അല്ലെങ്കിൽ കൊലപാതങ്ങളുടെ എണ്ണം കൂടുമായിരുന്നു.
സാമ്പത്തിക ബന്ധങ്ങളെപ്പറ്റി അന്വേഷണം
കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഇനി വ്യക്തമാകേണ്ടത് സാമ്പത്തിക ബന്ധങ്ങളാണ്. വൻ സാമ്പത്തിക ബാധ്യതയാണ് കൊലക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാന്റെ അച്ഛൻ റഹിം നൽകിയ മൊഴി.
അഫാന് ഇനി സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
മാനസികപ്രശ്‌നമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
അഫാന്റെ മാനസികനിലയിൽ പ്രശ്‌നമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. മെഡിക്കൽ കോളേജിലെ മനോരോഗ വിദഗ്ധൻ നടത്തിയ മാനസികനില പരിശോധനയിലാണ് കൊലപാതകവും തുടർന്നുണ്ടായ പ്രശ്നങ്ങളും അഫാന്റെ മാനസികനിലയെ ബാധിച്ചിട്ടില്ലെന്നു കണ്ടെത്തിയത്. ഈ റിപ്പോർട്ട് അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്.
മാനസികപ്രശ്‌നമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസിനു നേരത്തേ സംശയം ഉണ്ടായിരുന്നു. രക്തസാംപിളുകളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെങ്കിലും മദ്യം അല്ലാതെയുള്ള മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നാണ് ഡോക്ടർമാർ അന്വേഷണസംഘത്തെ അറിയിച്ചത്.
Read More
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധയിട്ടിരുന്നുവെന്ന് അഫാൻ
- Venjaramoodu Mass Murder Case:അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും;കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളെപ്പറ്റി വിശദ അന്വേഷണം
- Venjaramoodu Mass Murder Case: വലിയ സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നില്ല; എല്ലാം പൊലീസ് തെളിയിക്കട്ടെയെന്ന് അഫാന്റെ അച്ഛൻ റഹീം
- Venjaramoodu Mass Murder Case:വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകനെതിരെ മൊഴി നൽകാതെ അമ്മ: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് ഷെമീന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.