scorecardresearch

Venjaramoodu Mass Murder Case:വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകനെതിരെ മൊഴി നൽകാതെ അമ്മ: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് ഷെമീന

വെള്ളിയാഴ്ച സൗദിയിൽ നിന്ന് നാട്ടിലെത്തിയ ഷെമീനയുടെ ഭർത്താവ് അബ്ദുൾ റഹീനോടും അവർ ഇതുതന്നെയാണ് ആവർത്തിച്ചത്. ഇളയമകൻ കൊല്ലപ്പെട്ട അഫ്‌സാനെപ്പറ്റി ഭർത്താവിനോട് ഷെമീന തിരക്കിയിരുന്നു

വെള്ളിയാഴ്ച സൗദിയിൽ നിന്ന് നാട്ടിലെത്തിയ ഷെമീനയുടെ ഭർത്താവ് അബ്ദുൾ റഹീനോടും അവർ ഇതുതന്നെയാണ് ആവർത്തിച്ചത്. ഇളയമകൻ കൊല്ലപ്പെട്ട അഫ്‌സാനെപ്പറ്റി ഭർത്താവിനോട് ഷെമീന തിരക്കിയിരുന്നു

author-image
WebDesk
New Update
Afan, Trivandrum, Venjaramudu, Murder, mass murder

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകനെതിരെ മൊഴി നൽകാതെ അമ്മ

Trivandrum Mass Murder Case: തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെതിരെ മൊഴി നൽകാൻ വിസമ്മതിച്ച് അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരിക്കേറ്റതെന്നാണ് ഷെമീന മജിസ്‌ട്രേറ്റിന് നൽകിയ മൊഴി. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. നേരത്തെ, പോലീസിന് ഷെമീന നൽകിയതും ഇതേ മൊഴിയായിരുന്നു. 

Advertisment

വെള്ളിയാഴ്ച സൗദിയിൽ നിന്ന് നാട്ടിലെത്തിയ ഷെമീനയുടെ ഭർത്താവ് അബ്ദുൾ റഹീനോടും അവർ ഇതുതന്നെയാണ് ആവർത്തിച്ചത്. ഇളയമകൻ കൊല്ലപ്പെട്ട അഫ്‌സാനെപ്പറ്റി ഭർത്താവിനോട് ഷെമീന തിരക്കിയിരുന്നു. ഷെമീന ആശുപത്രിയിലായതിനാൽ ബന്ധുവീട്ടിലേക്ക്് മാറ്റിയിരിക്കുകയാണെന്നാണ് റഹീം പറഞ്ഞത്. 

അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ചത് കടബാധ്യത തന്നെയാണെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. അഫ്‌സാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. 

കൂട്ടക്കൊലയിൽ ലത്തീഫിന്റെ ഭാര്യ ഷാഹിദയെ പ്രതി ലക്ഷ്യമിട്ടിരുന്നില്ല എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. തലക്കടിയേറ്റ് ലത്തീഫ് നിലത്ത് വീണപ്പോൾ അടുക്കളയിൽ നിന്നും ഓടിവന്ന ഷാഹിദ നിലവിളിക്കാൻ ശ്രമിച്ചപ്പോഴാണ് തലക്കടിച്ച് വീഴ്ത്തിയതെന്നും അഫാൻ പൊലീസിന് മൊഴി നൽകി.  

Advertisment

എന്നാൽ കുടുംബത്തിന് ഇത്രയധികം സാമ്പത്തിക ബാധ്യതയുള്ള കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് അഫാന്റെ പിതാവ് അബ്ദുൾ റഹീം പോലീസിന് മൊഴി നൽകി. സൗദിയിൽ തടവിലായതിനാൽ വീടുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലായിരുന്നുവെന്നും റഹീം അന്വേഷണ സംഘത്തിന് മൊഴി നൽകി. അതേസമയം, കേസിലെ പ്രതി അഹാനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. 

Read More

Crime Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: