/indian-express-malayalam/media/media_files/2025/02/28/LKHAPxSXdJ8fibMdSfzQ.jpg)
അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും
Venjaramoodu Mass Murder :തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിതെ തുടർന്ന് ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റുന്നത്. പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി നേരത്തെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.
മുത്തശ്ശി സൽമബീവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയത്. മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഉള്‍പ്പടെ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More
- Venjaramoodu Mass Murder Case: വലിയ സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നില്ല; എല്ലാം പൊലീസ് തെളിയിക്കട്ടെയെന്ന് അഫാന്റെ അച്ഛൻ റഹീം
- Venjaramoodu Mass Murder Case:വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകനെതിരെ മൊഴി നൽകാതെ അമ്മ: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് ഷെമീന
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൊലപാതകം; ഭാര്യയുടെയും മകന്റെയും സാമ്പത്തിക ബാധ്യത അറിയില്ലെന്ന് അഫാന്റെ പിതാവ് റഹീം
- Venjaramoodu Mass Murder Case: അമ്മ,ജ്യേഷ്ഠൻ,അരുമ മകൻ; ഉറ്റവരുറങ്ങുന്ന മണ്ണിൽ കണ്ണീരടക്കാനാകാതെ റഹീം
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടകൊലപാതകം: എല്ലാം ഫർസാനയോട് ഏറ്റുപറഞ്ഞിരുന്നെന്ന് അഫാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.