/indian-express-malayalam/media/media_files/7yhiSqf1HeXzLlnG6ZRS.jpg)
വീണാ വിജയൻ
കൊച്ചി: വീണാ വിജയൻ വായ്പ തിരിച്ചടയ്ക്കാനായി സിഎംആർഎല്ലിന്റെ ഫണ്ട് ഉപയോഗിച്ചെന്ന് എസ്.എഫ്.ഐ.ഒ. അന്വേഷണ റിപ്പോർട്ട്.എറണാകുളം സെഷൻസ് കോടതിയിൽ എസ്.എഫ്.ഐ.ഒ. സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. സിഎംആർഎല്ലിന്റെ സഹോദരസ്ഥാപനമായ എംപവർ ഇന്ത്യയാണ് വീണാ വിജയന് 50 ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നതെന്ന് എസ.എഫ്.ഐ.ഒ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രണ്ടുഘട്ടങ്ങളായിട്ടാണ് വായ്പ അനുവദിച്ചിരുന്നത്. ഈ വായപ് തിരിച്ചടയ്ക്കാനായാണ് സിഎംആർഎല്ലിന്റെ ഫണ്ട് വീണാ വിജയൻ ഉപയോഗിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എംപവറിലെ വായ്പ സിഎംആർഎല്ലിന് വലിയ ബാധ്യതയായി മാറിയെന്നും അത് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
നേരത്തെ, സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് നിർണായക പങ്കുണ്ടെന്ന് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ വീണ സിഎംആർഎല്ലിൽ നിന്ന് 2.78 കോടി സ്വീകരിച്ചുവെന്നും റിപ്പോർട്ടിലുണ്ടായുരുന്നു.
വീണ വിജയൻ സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയതിന്റെ തെളിവുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ വീണ സിഎംആർഎലിൽ നിന്ന് 2.78 കോടി സ്വീകരിച്ചു. സേവന വേതന വ്യവസ്ഥ സംബന്ധിച്ച് വീണയും കർത്തയും തമ്മിലുള്ള ഇമെയിലുകൾ തട്ടിപ്പിനുള്ള മറ മാത്രമെന്നും പറയുന്നുണ്ട്.ഗൂഢാലോചന, തട്ടിപ്പ് മാർഗ്ഗത്തിലൂടെ പണം സമ്പാദിക്കൽ, ബോധപൂർവമായ സാമ്പത്തിക തിരിമറി എന്നിവ വീണാ വിജയനെതിരെ കണ്ടെത്തിയതായി എസ്എഫ്ഐഒയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Read More
- Sakha Kumari Murder Case: സ്വത്തിനായി 52കാരി ഭാര്യയെ 28കാരൻ ഭർത്താവ് കൊന്ന് കേസ്;പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്
- Elephant Attack in Wayanad: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ പോസ്റ്റമോർട്ടം ഇന്ന്;വയനാട്ടിൽ സർവ്വകക്ഷി യോഗം
- Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രൻറെ സംസ്കാരം ഇന്ന്
- Kottayam Murder Case: കോട്ടയം ഇരട്ടക്കൊല; പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം, മാനസികമായി പീഡിപ്പിച്ചെന്ന് അമിത്
- Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊല: മോഷണക്കേസിൽ പ്രതിയായതോടെ ഭാര്യ അകന്നു, കൊലയ്ക്കുപിന്നിൽ വ്യക്തിവൈരാഗ്യമെന്ന് എസ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.