/indian-express-malayalam/media/media_files/2025/04/25/GMSJWixErMgr8UAewUNh.jpg)
വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ ഒരുമരണം
Wild Elephant Attack in Wayanad: കൽപ്പറ്റ: വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മേപ്പാടി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരും.
അതേസമയം കുംകി ആനകളെ ഉപയോഗിച്ചുകൊണ്ട് കാട്ടാനയെ തുരത്താനുള്ള നീക്കം വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ട്. ഏതാനും ആഴ്ചകളായി ഇവിടെ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി മേപ്പാടിയിൽ നിന്ന് വീട്ടിലേക്ക് അരിയും സാധനങ്ങളുമായി മടങ്ങുന്ന വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. റോഡിനോട് ചേർന്ന് തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
ഇന്നലെ വൈകിട്ട് ആന ചീറുന്ന ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. വന മേഖലയിൽ നിന്ന് തോട്ടത്തിലൂടെ ഇറങ്ങിവന്ന് അറുമുഖനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ധനസഹായം എന്നതിനപ്പുറത്തേക്ക് കൃത്യമായ പരിഹാരം വിഷയത്തിൽ ഉണ്ടാകണമെന്ന് ഡിഎഫ്ഒയോട് നാട്ടുകാർ ആവശ്യപ്പെട്ടു. അറുമുഖൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇക്കഴിഞ്ഞ ഫ്രെബ്രുവരിയിൽ നൂൽപ്പുഴയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.
കാട്ടാനയക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ദിനം തോറും വർധിക്കുകയാണ്. ഏപ്രിൽ 14-ന് ചാലക്കുടി അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിനോട് ചേർന്ന് കുടിൽക്കെട്ടി താമസിക്കുകയായിരുന്നു ഇരുവരും. ഏപ്രിൽ ആറിന് പാലക്കാട് മുണ്ടുരിൽ ഉണ്ടായ കാട്ടാനായക്രമണത്തിൽ 22 വയസ്സുകാരൻ കൊല്ലപ്പെട്ടിരുന്നു.
Read More
- Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രൻറെ സംസ്കാരം ഇന്ന്
- Kottayam Murder Case: കോട്ടയം ഇരട്ടക്കൊല; പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം, മാനസികമായി പീഡിപ്പിച്ചെന്ന് അമിത്
- Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊല: മോഷണക്കേസിൽ പ്രതിയായതോടെ ഭാര്യ അകന്നു, കൊലയ്ക്കുപിന്നിൽ വ്യക്തിവൈരാഗ്യമെന്ന് എസ്പി
- വിൻസി പറഞ്ഞതെല്ലാം ശരിയാണ്, ഞാൻ കൂടെ ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്: നടി അപർണ ജോൺസ്
- ഷൈൻ ടോം ചാക്കോയ്ക്ക് ഒരവസരം കൂടി നൽകുമെന്ന് ഫെഫ്ക
- നിയമ നടപടിയ്ക്കില്ല; ഐ.സി.സി.യ്ക്ക് മുന്നിൽ മൊഴി നൽകി നടി വിൻസി അലോഷ്യസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.