/indian-express-malayalam/media/media_files/2025/04/25/It8CLoos3U7CfkFvSNCE.jpg)
രാമചന്ദ്രൻ ഇനി ജ്വലിക്കുന്ന ഓർമ
Jammu Kashmir Terrorist Attack: കൊച്ചി:കൊച്ചി: പഹൽഗാം തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രന്റെ സംസ്‌കാരം നടത്തി. ഇടപ്പള്ളി ശ്മശാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി മകൻ ചിതയ്ക്ക് തീ കൊളുത്തി.
ഗവർണർ രാജേന്ദ്ര ആർലേക്കർ, ഗോവ ഗവണ്ണർ പി.എസ്.ശ്രീധരൻപിള്ള, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ പി.രാജീവ്, കെ.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കം നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗീക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് എത്തിച്ചത്. നാടിൻറെ നാനാഭാഗത്ത് നിന്നും നിരവധിയാളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ ചങ്ങമ്പുഴ പാർക്കിൽ എത്തിയത്. തുടർന്ന് വീട്ടിൽ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഒരുമണിയോടെയാണ് ഇടപ്പള്ളി ശ്മശാനത്തിൽ ചടങ്ങുകൾ പൂർത്തിയാക്കിയത്.
മകൾ ആരതിയുടെ കൺമുന്നിൽ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന തൻറെ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു. വേദനയുടെ നിമിഷങ്ങളിൽ കശ്മീരിലെ പ്രദേശവാസികളും ഒപ്പം നിന്നെന്നും ആരതി കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിൽ ഒരു മലയാളി ഉൾപ്പടെ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ സർക്കാരിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകി പ്രതിപക്ഷം. സർവ്വകക്ഷി യോഗത്തിന് ശേഷം പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ആദരാഞ്ജലിയർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടപടികൾ വിശദീകരിച്ചു. കശ്മീരിലെ വിനോദസഞ്ചാരമേഖലയെ ഈ ഭീകരാക്രമണം സാമ്പത്തികമായി തകർക്കുമെന്ന് സർവ്വകക്ഷി യോഗം വിലയിരുത്തി
2004 മുതൽ 2024 കശ്മീരിൽ നിരവധി നിരവധി ആക്രമണങ്ങൾ നടന്നു. എന്നാൽ, 2024-ഓടെ ഭീകരാക്രമണങ്ങൾ കുറഞ്ഞിരുന്നെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംങ് യോഗത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, കിരൺ റിജിജു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഖെ, എൻസിപി നേതാവ് സുപ്രിയ സുലൈ, അസയുദ്ദീൻ ഒവൈസി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല.
പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദികളെ വെറുതെ വിടില്ല. ആക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടും. ഭീകരവാദികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ശിക്ഷ കിട്ടും. ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും. ബിഹാറിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read More
- Indus Water Treaty: സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം എങ്ങനെ പാക്കിസ്ഥാനെ ബാധിക്കും?
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
- പഹൽഗാമ ഭീകരാക്രമണം: കടുത്ത നടപടികളിലേക്ക് നീങ്ങി ഇന്ത്യ; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി
- വിവാഹം, ഹണിമൂൺ, ശവസംസ്കാരം; ആ യാത്ര ഒരു പേടിസ്വപ്നമായി മാറുമെന്ന് ഒരിക്കലും കരുതിയില്ല: നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ
- പഹൽഗാം ഭീകരാക്രമണം; കടുത്ത നടപടികളുമായി ഇന്ത്യ; പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം
- പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us