/indian-express-malayalam/media/media_files/uploads/2017/02/ep-jayarajan.jpg)
ഇ.പി. ജയരാജൻ
തിരുവനന്തപുരം:അനുഭവങ്ങൾ തുറന്നെഴുതാൻ ഒരുങ്ങി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത്് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ആത്മകഥ സംബന്ധിച്ച് ഇപി ജയരാജന്റെ തുറന്നുപറച്ചിൽ. ആത്മകഥ അന്തിമ ഘട്ടത്തിലാണെന്ന് ഇപി വ്യക്തമാക്കി."എല്ലാ വിവാദങ്ങളും തുറന്ന് എഴുതും...ഒരു ഘട്ടം കഴിയുമ്പോൾ എല്ലാം പറയാം"- ഇപി പറഞ്ഞു.
പ്രകാശ് ജാവേദേക്കറുമായുള്ള വിവാദകൂടികാഴ്ചയെ തുടർന്നാണ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത്.സമീപകാലത്തെ ഏറ്റവും വലിയ സംഘടനാ നടപടിയാണ് മുതിർന്ന നേതാവായ ഇപിയ്‌ക്കെതിരെ സിപിഎം സ്വീകരിച്ചത്.
എന്നും വിവാദങ്ങൾക്കൊപ്പം തന്നെയായിരുന്നു ഇപിയുടെ സഞ്ചാരം. ദേശാഭിമാനി ബോണ്ട് വിവാദം, ഭൂമി ഇടപാട്, റിസോർട് വിവാദം, ബന്ധു നിയമന വിവാദം തുടങ്ങി വിവാദങ്ങൾ ഒന്നിനുമുകളിൽ ഒന്നായി പിടിമുറുക്കിയപ്പോഴും എക്കാലത്തും സിപിഎം അദ്ദേഹത്തെ സംരക്ഷിച്ചു നിർത്തിയിരുന്നു. ബന്ധുനിയമനത്തിൽ മന്ത്രിസ്ഥാനം തെറിച്ചെങ്കിലും അദ്ദേഹം വൈകാതെ മന്ത്രി സഭയിൽ അദ്ദേഹം തിരിച്ചെത്തിയിരുന്നു.
റിസോർട്ട് വിവാദം കേരളരാഷ്ട്രീയത്തിൽ ചർച്ചയായപ്പോഴും ഇപിയെ കൈവിടാൻ മുതിർന്ന നേതാക്കൾ തയ്യാറായില്ല. എന്നാൽ ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കുടികാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം ഇപി മാധ്യമങ്ങൾക്ക് മുമ്പിൽ നടത്തിയ തുറന്നുപറച്ചിലും എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയ്ക്ക് പുറത്തേക്കുള്ള വാതിൽ തുറന്നു.വിവാദങ്ങളുടെ തോഴനായ ഇപി ജയരാജന്റെ ആത്മകഥ പുറത്തുവരുമ്പോൾ അത് സിപിഎം രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാതെ ഇപി
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയിൽ പ്രതികരിക്കാതെ ഇ.പി. ജയരാജൻ. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ മടങ്ങിയ ഇ.പി. കണ്ണൂരിലെ വീട്ടിലുണ്ട്. പെട്ടന്നൊരു പ്രതികരണത്തിന് ഇ.പി. ജയരാജൻ തയ്യാറല്ലെന്നാണ് സൂചന. കേന്ദ്രകമ്മിറ്റിയിൽ നിന്നും ഇപിയെ മാറ്റുമോ എന്ന ചർച്ചകളും സജീവമാണ്.
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടിയിൽ നടന്ന തിരുത്തൽ ചർച്ചകളുടെ തുടർച്ചയാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സൂചിപ്പിച്ചെങ്കിലും പെട്ടന്നൊരു പ്രതികരണത്തിന് ഇപി തയ്യാറല്ല. മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ കേന്ദ്രകമ്മിറ്റിയിൽ അച്ചടക്ക നടപടിയുണ്ടാകുമോ എന്ന ചർച്ചകളും സജീവമാണ്.നേതൃത്വത്തിന് അവധി അപേക്ഷ നൽകാനും സാധ്യതയുണ്ട്.
Read More
- ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി
- യുവാവിന്റെ പരാതി:രഞ്ജിത്തിനെതിരെ കേസെടുത്തു
- 'കാരവാനിൽ വരെ ഒളിക്യാമറ';വെളിപ്പെടുത്തലുമായി നടി രാധികാ ശരത്കുമാർ
- ലൈംഗികാതിക്രമണ പരാതി; ലോയേഴ്സ് കോണ്ഗ്രസ് നേതാവിന്റെ അറസ്റ്റു തടഞ്ഞ് കോടതി
- റഷ്യയിൽ തൊഴില് തട്ടിപ്പിനിരയായ മലയാളികളെ നാട്ടിലെത്തിക്കാൻ
- സഭാതർക്കം;ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us