/indian-express-malayalam/media/media_files/uploads/2021/12/ragging-1.jpg)
പ്രതീകാത്മക ചിത്രം
കണ്ണൂർ: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന് ഇരയാക്കിയ സംഭത്തില്‍ അഞ്ചു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയത്ത് നഴ്സിംഗ് വിദ്യാർത്ഥിയെ ക്രൂരമായി റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും സാമന സംഭവം പുറത്തുവരുന്നത്.
സീനിയേഴ്സിനെ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥിയെ അഞ്ച് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ചത്. പരിക്കേൽപ്പിക്കൽ, നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതായി കൊളവല്ലൂർ പൊലീസ് അറിയിച്ചു. ഇവരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബഹുമാനിക്കുന്നില്ലെന്നും നോട്ടം ശരിയല്ലെന്നും ആരോപിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം. പ്രതിചേര്‍ത്ത മൂന്നു വിദ്യാർത്ഥികൾക്ക് പ്രായപൂർത്തി ആയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റാഗിങ്ങുമായി ബന്ധപ്പെട്ട് സ്കൂളിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്നത് അനുസരിച്ച്, വിദ്യാർത്ഥികൾക്കെതിരെ റാഗിങ് വിരുദ്ധ നിയമത്തിലെ 3, 4 വകുപ്പുകളും ചേർക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ക്യാൻറ്റീനിൽവച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കൈയ്ക്ക് ഒടിവും മറ്റു ഗുരുതരമായ പരിക്കുകളും ഉണ്ടായതായി എഫ്ഐആറിൽ പറയുന്നു. കുറ്റാരോപിതരായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. "സംഭവം സ്ഥിരീകരിക്കുന്നതിനായി ആന്റി റാഗിങ് കമ്മിറ്റി യോഗം ചേർന്ന് സ്‌സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. ഉടൻ തന്നെ പൊലീസിന് റിപ്പോർട്ട് നൽകും," അദ്ദേഹം പറഞ്ഞു.
Read More
- ചാലക്കുടിയിൽ പട്ടാപ്പകൽ കത്തികാട്ടി ഭീഷണിപ്പെടുത്തി ബാങ്ക് കവർച്ച
- കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് പ്രാഥമിക നിഗമനം
- കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മൂന്ന് മരണം: നിരവധി പേർ ചികിത്സയിൽ
- 'എല്ലാവരും ചേർത്തുപിടിച്ചു...നന്ദി'; 46 ദിവസത്തിന് ശേഷം ഉമാ തോമസ് വീട്ടിലേക്ക്
- പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us