/indian-express-malayalam/media/media_files/2025/02/13/4DIjF71E5kdkFiJrslZL.jpg)
കൊയിലാണ്ടിയിൽ ആനകൾ ഇടഞ്ഞതിൻറ ദൃശ്യങ്ങൾ
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു.രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരണപ്പെട്ടത്.
30 പേരോളം പരിക്കേറ്റ ചികിത്സയിലുണ്ട്. ഇതിൽ ഏഴ്പേരുടെ നില ഗുരുതരമാണെന്ന് കൊയിലാണ്ടി നഗരസഭാ അധ്യക്ഷൻ പി സത്യൻ പറഞ്ഞു. പരിക്കേറ്റവരെ കൊയിലാണ്ടി താലുക്ക് ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്.
ക്ഷേത്രത്തിലെ ഉത്സവത്തിൻറ സമാപനദിവസമായിരുന്നു വ്യാഴാഴ്ച.ആറ് മണിയോടെ ശീവേലി തൊഴാന്‍ നിന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉത്സവത്തിന്‍റെ അവസാന ദിവസമായത് കൊണ്ട് തന്നെ നിരവധി പേരാണ് ഇവിടെയെത്തിയിരുന്നത്. ശീവേലിക്ക് മുന്നോടിയായി മടക്കെഴുന്നള്ളത്തിനിടെ വെടിക്കെട്ട് കേട്ട് പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി. ആനകൾ ഇടഞ്ഞതോടെ ആളുകൾ നാലുഭാഗത്തേക്കും ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടായിരുന്നു സ്ത്രീകൾ മരണപ്പെട്ടത്.
പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്.ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അക്രമാസക്തരായ ആനകളെ പാപ്പാന്മാർ തളച്ചു. ആക്രമാസ്കതരായ ആനകൾ ക്ഷേത്രത്തിൻറെ കമ്മിറ്റി ഓഫീസും തകർത്താണ് ഓടിയത്. ഉത്സവം കാണാനെത്തിയ നിരവധി സ്ത്രീകളാണ് ഈ ഓഫീസ് പരിസരത്ത് കൂടിനിന്നിരുന്നത്. അപകടത്തിൻറ ആഘാതം കൂട്ടാൻ ഇത് കാരണമായി.
Read More
- 'എല്ലാവരും ചേർത്തുപിടിച്ചു...നന്ദി'; 46 ദിവസത്തിന് ശേഷം ഉമാ തോമസ് വീട്ടിലേക്ക്
- പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
- ലൈൻമാനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
- ടി.പി.കേസ് പ്രതികൾക്ക് ഇഷ്ടംപോലെ പരോൾ; 3 പേർക്ക് ആയിരത്തിലധികം, 6 പേർക്ക് 500ലധികം ദിവസം
- വന്യജീവി ആക്രമണം: വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.