/indian-express-malayalam/media/media_files/2025/02/14/5BhrISDdFAZV8xgOsVtY.jpg)
ചിത്രം: സ്ക്രീനഗ്രാബ്
തൃശൂർ: തൃശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച. ബാങ്കിലെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. ഫെഡറൽ ബാങ്കിന്റെ പോട്ടാ ശാഖയിലാണ് കവർച്ച നടന്നത്.
ബൈക്കിലെത്തിയ മോഷ്ടാവ് കൗണ്ടറിൽ എത്തിയ ശേഷം കൈയ്യിൽ കരുതിയ കത്തി കാണിച്ച് ജീവിനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് ക്യാഷ് കൗണ്ടറിന്റെ ചില്ല് തല്ലിത്തകർത്ത് പണം കവരുകയായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് മോഷ്ടാവ് ബാങ്കിലെത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചെതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇതരസംസ്ഥാനക്കാരനാണ് പ്രതിയെന്ന് ഉറപ്പിക്കാനാകില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ജീവനക്കാരിൽ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച.
പൊലീസും വിരലടയാള വിദഗ്ദരും ബാങ്കിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പതിനഞ്ച് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
Read More
- കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് പ്രാഥമിക നിഗമനം
- കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മൂന്ന് മരണം: നിരവധി പേർ ചികിത്സയിൽ
- 'എല്ലാവരും ചേർത്തുപിടിച്ചു...നന്ദി'; 46 ദിവസത്തിന് ശേഷം ഉമാ തോമസ് വീട്ടിലേക്ക്
- പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
- ലൈൻമാനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us