scorecardresearch

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് പ്രാഥമിക നിഗമനം

അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും

അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും

author-image
WebDesk
New Update
koyiladi new

കൊയിലാണ്ടിയിൽ ആന ഇടഞ്ഞതിൻറ ദൃശ്യങ്ങൾ

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ക്ഷേത്രോത്സവത്തിന്റെ സമാപന ദിവസമായ വ്യാഴാഴ്ച ശീവേലി തൊഴാൻ നിരവധി ഭക്തരാണ് എത്തിയത്. ശീവേലിക്ക് മമ്പേ മടക്കെഴുന്നെള്ളത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആനകൾ ഇടഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Advertisment

പടക്കം പൊട്ടുന്ന ശബ്ദം കേട്ട് പരിഭ്രാന്തനായ ഒരാന മറ്റൊരാനയെ കുത്തുകയായിരുന്നു. ഇതോടെ വിരണ്ടോടിയ ആനകൾ ക്ഷേത്രകമ്മിറ്റി ഓഫീസും തകർത്തു. ഉത്സവത്തിനെത്തിയ നിരവധി പേരാണ് ഓഫീസിന് സമീപം തടിച്ചുകൂടിയത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും. പാപ്പാൻമാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. സംഭവത്തിൽ വനം വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. 

അതേസമയം, അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. സാരമായി പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലാണ്. 

കൊയിലാണ്ടിയിൽ ഹർത്താൽ

ദുഃഖസൂചകമായി ഇന്ന് കൊയിലാണ്ടി നഗരസഭയിലെ ഒൻപത് വാർഡുകളിൽ സംയുക്ത ഹർത്താലിന് ആഹ്വാനമുണ്ട്. നഗരസഭയിലെ 17,18 വാർഡുകൾ, 25 മുതൽ 31 വരെയുള്ള വാർഡുകളിലുമാണ് ഹർത്താൽ. കാക്രാട്ട്കുന്ന്, അറുവയൽ, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമൽ, കോമത്തകര, കോതമംഗലം വാർഡുകൾക്കാണ് ഹർത്താൽ ബാധകം.

Read More

Advertisment
Elephant Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: