/indian-express-malayalam/media/media_files/2024/11/27/6Mom7nOuUV2fVOEWHppg.jpg)
കെ സച്ചിദാനന്ദൻ
തൃശൂർ: സാഹിത്യ അക്കാദമി പ്രസിഡന്റ് പദവി ഉൾപ്പടെ ഒഴിയുന്നുവെന്ന് കവി കെ സച്ചിദാനന്ദൻ. എഡിറ്റിങ് ജോലികൾ, എല്ലാ ഫൗണ്ടേഷനുകളുടെയും ഭാരവാഹി സ്ഥാനം തുടങ്ങിയവ ഒഴിഞ്ഞതായി സച്ചിദാനന്ദൻ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്.
എനിക്ക് ഭുമിയിലെ സമയം വളരെ കുറവാണ്. ഇതിനകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ലാപ് ടോപ്പിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. സംഘടനകളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുകയാണ്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളിൽ നിന്ന് ഒഴിയുന്നുവെന്നും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരണ സ്ഥാപനങ്ങൾ എനിക്ക് നൽകിയ എല്ലാ എഡിറ്റിങ് ജോലികളിൽ നിന്നും പിൻവാങ്ങുന്നു- സച്ചിദാനന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം, ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിയുന്നുന്നതായി സച്ചിദാനന്ദൻ ഔദ്യോഗീകമായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ പറഞ്ഞു. വിശ്രമം വേണമെന്ന് സച്ചിദാനന്ദൻ അറിച്ചതായും അദ്ദേഹം പറഞ്ഞു.പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി സച്ചിദാനന്ദൻ ഈയിടെ വ്യക്തമാക്കിയിരുന്നു. ഏഴുവർഷം മുമ്പ് ഒരു താൽക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതൽ മരുന്നു കഴിക്കുകയാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ഫേസ്ബുക്ക് പോസ്റ്റ് ലഭ്യമല്ല.
Read More
- യൂആർ പ്രദീപിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബർ നാലിന്
- 'നെറുകേട് കാണിച്ച ഒരുത്തനേം വെറുതെ വിടില്ല'; മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ
- ഹേമകമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശം
- കർഷകർക്ക് കൈതാങ്ങായി ആശ്രയ കേന്ദ്രങ്ങൾ; സേവനങ്ങൾ ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us