/indian-express-malayalam/media/media_files/sJXmlJV6t8EhmpzaRyrG.jpg)
മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ
പത്തനംതിട്ട: മാധ്യമ പ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എഡിഎം നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ശേഷം തിരികെ മടങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകർക്ക് നേരെ സുരേന്ദ്രന്റെ ഭീഷണി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ശേഷം ചില മാധ്യമപ്രവർത്തകർ ബിജെപിയെ അവഹേളിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകുകയാണെന്നും അത്തരക്കാരെ കൈകാര്യം ചെയ്യുമെന്നുമാണ് സുരേന്ദ്രന്റെ ഭീഷണി.
"പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവിൽ നൂറുക്കണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരി തേക്കാൻ കഴിഞ്ഞ മൂന്നാല് ദിവസങ്ങളായി മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം നെറികേടുകൾ കാണിച്ച ഒരുത്തനേം വെറുതെ വിടില്ല".- സുരേന്ദ്രൻ പറഞ്ഞു
"കള്ളവാർത്തകൾ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളവർ, ഏത് കൊമ്പത്തിരിക്കുന്നവരാണെങ്കിലും അവരെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യും"- സുരേന്ദ്രൻ പറഞ്ഞു. അതേസമയം, പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ പരസ്യ പ്രസ്താവനയെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് സുരേന്ദ്രൻ ഒഴിഞ്ഞുമാറി.
അതേസമയം, ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപിയിൽ ഉടലെടുത്ത തർക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം. പ്രശ്നപരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തും. പരസ്യ പ്രസ്താവനകൾ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് നിർദേശിച്ചിട്ടുണ്ട്.
Read More
- ഹേമകമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശം
- കർഷകർക്ക് കൈതാങ്ങായി ആശ്രയ കേന്ദ്രങ്ങൾ; സേവനങ്ങൾ ഇങ്ങനെ
- ബിജെപിയിലെ തർക്കം; ഇടപെട്ട് കേന്ദ്ര നേതൃത്വം: പരസ്യ പ്രസ്താവനകൾ പാടില്ല
- സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം;ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.