/indian-express-malayalam/media/media_files/2024/11/27/rReaXqNJ1OAxYhsSttDa.jpg)
കർഷകർക്ക് കൈതാങ്ങായി ആശ്രയ കേന്ദ്രങ്ങൾ;
തിരുവനന്തപുരം: കർഷകർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിൽ ആശ്രയ കേന്ദ്രങ്ങളുമായി കൃഷി വകുപ്പ്. വകുപ്പ് തലത്തിൽ കർഷകർക്കുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓൺലൈൻ വഴിയുള്ള സേവനങ്ങൾക്കൊപ്പം കൃഷിയിടത്തിൽ നേരിട്ടെത്തിയുള്ള സേവനങ്ങളും പദ്ധതി വഴി ലഭ്യമാക്കും.
പ്രവർത്തനം ഇങ്ങനെ
കൃഷിവകുപ്പ് നേരിട്ടാണ് ആശ്രയ കേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. എല്ലാ കൃഷിഭവനുകൾക്ക് കീഴിലും ആശ്രയ കേന്ദ്രങ്ങൾ തുടങ്ങും. കർഷകർക്ക് കൃഷിവകുപ്പിൽ നിന്നുള്ള എല്ലാ ഓൺലൈൻ സേവനങ്ങളും ആശ്രയ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. അക്ഷയ സെന്റെറുകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഇവ സേവനങ്ങൾക്ക് ചെറിയതോതിലുള്ള ഫീസും ഈടാക്കും.
ഓൺലൈൻ സേവനങ്ങൾക്ക് പുറേമ, കൃഷിയിടത്തിൽ നേരിട്ടെത്തിയുള്ള സേവനങ്ങളും ആശ്രയ കേന്ദ്രങ്ങൾ ഉറപ്പാക്കുന്നുണ്ട്. വിളകളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ, കൃഷിനാശം, വിഴപരിപാലനം അടക്കമുള്ള വിവിധ സേവനളും കൃഷിയിടത്തിൽ നേരിട്ടെത്തി ലഭ്യമാക്കും.
വിജയസാധ്യത വിലയിരുത്തി വ്യാപിപ്പിക്കും
കൃഷിക്കൂട്ടം, കൃഷിശ്രീ, അഗ്രോ സർവീസ് സെന്റർ, കാർഷിക കർമസേന തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ചെറുകിട, നാമമാത്ര കർഷകർ കൂടുതലുള്ള പ്രദേശങ്ങളിൽ തുടങ്ങി വിജയസാധ്യത വിലയിരുത്തി മറ്റിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.
കർഷക സേവനങ്ങൾ ദ്രുതഗതിയിലും സുതാര്യമായും ഉപഭോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തങ്ങളുടെ തുടർച്ചയായി നാലാം നൂറ് ദിന പരിപാടിയോടനുബന്ധിച്ചാണ് തിരിച്ചറിയൽ കാർഡ് സംവിധാനം നിലവിൽ വരുന്നത്.
സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന സംസ്ഥാനത്തെ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്‌ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാം. കാർഷിക മേഖലയിലെ സേവനങ്ങൾ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുക , സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾക്ക് പുറമെ സേവനങ്ങൾക്കായി സമർപ്പിക്കേണ്ട ഭൗതിക രേഖകളുടെ ആവശ്യകതയും പദ്ധതി വഴി കുറയ്ക്കാനാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.