/indian-express-malayalam/media/media_files/2025/04/16/8l1Nte0Dxd0jdKOnRMdx.jpg)
ദിവ്യ എസ് അയ്യർ, കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ്.അയ്യരുടെ നടപടിയിൽ വീഴ്ചയുണ്ടായെന്ന് ഭർത്താവും കോൺഗ്രസ് നേതാവുമായ കെ എസ് ശബരീനാഥൻ. ഇതാദ്യമായാണ് വിഷയത്തിൽ മുൻ എംഎൽഎ കൂടിയായ ശബരിനാഥൻ പ്രതികരിക്കുന്നത്.
സർക്കാരിന് വേണ്ടി രാപകൽ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് സദുദ്ദേശത്തോടെയാണെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സർക്കാർ പദ്ധതികൾക്കൊപ്പം നിൽക്കുക എന്നത് ഉദ്യോഗസ്ഥ ധർമ്മമാണ്.
സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിൽ സർക്കാരിനെയും സർക്കാർ നയങ്ങളെയും അഭിനന്ദിക്കുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു. ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തുന്നതിനോട് യോജിപ്പില്ലെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.
ദിവ്യ എസ് അയ്യർ ഐഎഎസിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തു വന്നിരുന്നു. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില സിവിൽ സർവീസ് ഉദ്യോഗസ്ഥരിലൊരാളാണ് ദിവ്യയെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അതേസമയം, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
കെ.കെ രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെ ദിവ്യ സാമൂഹിക മാധ്യമത്തിൽ കുറിച്ച അഭിനന്ദന പോസ്റ്റാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. കർണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ് കെകെആറിന്റെ കവചമെന്ന് ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥിന്റെ ഭാര്യ കൂടിയായ ദിവ്യ എസ് അയ്യരുടെ പരാമർശത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്നാൽ പ്രതികരിച്ച് കൂടുതൽ വിവാദമുണ്ടാക്കേണ്ടെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
മനുഷ്യരിലെ നന്മ വിളിച്ചുപറഞ്ഞതിന് വിമർശനം ഏൽക്കുന്നുവെന്ന് ദിവ്യ
കെ കെ രാഗേഷിനെ പുകഴ്ത്തി ഇൻസ്റ്റയിൽ പങ്കുവെച്ച പോസ്റ്റിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ്. അയ്യർ രംഗത്തെത്തി. സ്വന്തം അനുഭവത്തിലൂടെ കണ്ടെത്തിയ ചില മനുഷ്യരിലുള്ള നന്മ ലോകത്തോട് വിളിച്ച് പറഞ്ഞതിനാണ് കഴിഞ്ഞ കുറെ നാളുകളായി താൻ വിമർശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്.
എത്ര വിചിത്രമായ ലോകമാണ് എന്ന് തനിക്ക് ചിന്തിക്കേണ്ടി വരുന്നതായും ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞു.
Read More
- CMRL Case: മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം
- Waqf Amendment Bill: മുനമ്പം നിവാസികളെ പ്രധാനമന്ത്രി കാണും; രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് സഭാ നേതൃത്വം
- Kollam Pooram: കൊല്ലം പൂരം കുടമാറ്റത്തിൽ ആർ.എസ്.എസ്.നേതാവിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും
- ADGP M.R Ajith Kumar: എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്റ്; എ.ഡി.ജി.പി.യെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.