/indian-express-malayalam/media/media_files/i5IoNOY6zSlf2y7EVp78.jpg)
ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് വേണ്ടന്ന് തീരൂമാനത്തിൽ വിയോജിപ്പുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി
പത്തനംതിട്ട: ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് വേണ്ടന്ന് സർക്കാർ തീരൂമാനത്തിൽ വിയോജിപ്പുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഇക്കാര്യം പാർട്ടി സംസ്ഥാന നേതൃത്തോട് ആവശ്യപ്പെട്ടുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് മാത്രം ഏർപ്പെടുത്താനുള്ള തീരുമാനം ബിജെപി ഉൾപ്പടെ വീണ്ടും അവസരം മുതലെടുക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.
"സ്‌പോട്ട് ബുക്കിങ് പൂർണമായി ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ല. ഇക്കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാരിനെ ധരിക്കും. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്." -മുൻ തിരുവിതാകൂർ ദേവസ്വം പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടറിയുമായ കെ അനന്തഗോപൻ പറഞ്ഞു. നവംബറിൽ മണ്ഡലകാലം ആരംഭിക്കാനിരിക്കെ പൂർണമായി സ്‌പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
ബുക്കിങ് ഇല്ലാതെ പ്രവേശിക്കും-കെ സുരേന്ദ്രൻ
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. "സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം തങ്ങളുണ്ടാകും"- കെ സുരേന്ദ്രൻ പറഞ്ഞു.
പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് ശബരിമലയെ വീണ്ടും സംഘർഷഭരിതമാക്കാനുള്ള ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു പ്രതികരിച്ചു. "കഴിഞ്ഞ വർഷത്തേതുപോലെ ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശനം നടത്താനാവാതെ മടങ്ങിപ്പോകേണ്ട അവസ്ഥ ഇത്തവണയും ഉണ്ടാകും. ദേവസ്വം ബോർഡിന്റേയും സർക്കാരിന്റെയും തീരുമാനം ഭക്തരിൽ അടിച്ചേൽപിച്ചാൽ ഹൈന്ദവ സംഘടനകൾ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരും"- ആർ വി ബാബു അറിയിച്ചു.
സർക്കാർ വാശി കളയണം- രമേശ് ചെന്നിത്തല
ശബരിമല തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സർക്കാർ വാശി ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
"ശബരിമല അന്യസംസ്ഥാന തീർഥാടരുടെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. സ്പോട്ട് ബുക്കിങ് പരിപാടി തിരിച്ചു കൊണ്ടുവരണം. ഇല്ലെങ്കിൽ അന്യസംസ്ഥാനത്ത് നടത്തുന്ന ഭക്തന്മാരെ ഇത് പ്രതികൂലമായി ബാധിക്കും. പുറത്തുനിന്ന് വരുന്ന എല്ലാ ഭക്തരും ആധുനിക സാങ്കേതികവിദ്യ അറിയുന്നവരാകണമെന്ന് ശാഠ്യം പിടിക്കരുത്.ദേവസ്വം ബോർഡ് പ്രസിഡന്റ് സ്പോട്ട് ബുക്കിങ്ങിനെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. തീർഥാടകരെ ബുദ്ധിമുട്ടിക്കണമെന്ന് എന്തിനാണീ വാശി. ശബരിമലയിലെ മുഴുവൻ അശാസ്ത്രീയ പരിഷ്‌കാരങ്ങളും പിൻവലിക്കണം".-ചെന്നിത്തല പറഞ്ഞു.
Read More
- സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളിൽ മുന്നറിയിപ്പ്
- അലൻ വാക്കർ ഷോയ്ക്കിടെ മോഷ്ടിച്ച ഫോണുകൾ ചോർ ബസാറിൽ; പൊലീസ് ഡൽഹിയിലേക്ക്
- നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു, യുവദമ്പതികളുടെ അദ്ഭുതകരമായി രക്ഷപ്പെടൽ; വീഡിയോ
- സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവര്ക്കെതിരെ കേസ്
- ബലാത്സംഗക്കേസ്; സിദ്ദിഖ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി
- റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.