scorecardresearch

ശബരിമലയിൽ ഇക്കുറി വെർച്വൽ ക്യൂ മാത്രം

ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് വെർച്വൽ ക്യൂ തീരുമാനം ഏർപ്പെടുത്തിയതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു

ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് വെർച്വൽ ക്യൂ തീരുമാനം ഏർപ്പെടുത്തിയതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sabarimala Makaravilakku 2024

വെർച്വൽ ക്യൂ ആവിഷ്‌കരിക്കാനുണ്ടായ സാഹചര്യവും ദേവസ്വം ബോർഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം: ശബരിമലയിൽ ഇക്കുറി വെർച്വൽ ക്യൂ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ഒരു ഭക്തനും ദർശനം കിട്ടാതെ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് വെർച്വൽ ക്യൂ തീരുമാനം ഏർപ്പെടുത്തിയതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. ദർശനത്തിന് എത്തുന്നവരുടെ ആധികാരിക രേഖ പ്രധാനമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

"ശബരിമല ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഎസ് പ്രശാന്ത്. മണ്ഡല-മകരവിളക്കിന് മുന്നോടിയായുള്ള തൊണ്ണൂറ് ശതമാനം പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. വെർച്വൽ ക്യൂ എന്നത് സർക്കാരും ദേവസ്വം ബോർഡും സദുദ്ദേശ്യത്തോടെ എടുത്ത തീരുമാനമാണ്. മാലയിട്ട് വ്രതം പിടിച്ച് ഭഗവാനെ കാണാനെത്തുന്ന ആർക്കും ദർശനം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല. ഇക്കാര്യത്തിൽ സർക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടക്കും"-പിഎസ് പ്രശാന്ത് പറഞ്ഞു.

"വെർച്വൽ ക്യൂ ആവിഷ്‌കരിക്കാനുണ്ടായ സാഹചര്യവും ദേവസ്വം ബോർഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിൽ എത്തുന്ന ഭക്തരുടെ ആധികാരിക രേഖയാണ് വെർച്വൽ ക്യൂ. സ്പോട്ട് ബുക്കിങ് എന്നത് വെറും എൻട്രി പാസ് മാത്രമാണ്. 2023ൽ മൂന്ന് ലക്ഷത്തിലധികം പേരായിരുന്നു സ്പോട്ട് ബുക്കിങ് വഴി ബുക്ക് ചെയ്തത്. 2023- 24 ൽ അത് നാല് ലക്ഷമായി. വെർച്വൽ ക്യൂവിലേക്ക് പോകുമ്പോൾ സ്പോട്ട് ബുക്കിങ് വർധിക്കുന്നത് നല്ല പ്രവണതയല്ല. ഭക്തരുടെയും ക്ഷേത്രത്തിന്റെ സുരക്ഷകൂടി കണക്കിലെടുത്താണ് വെർച്വൽ ക്യൂ ഏർപ്പെടുത്താനുള്ള തീരുമാനം" -പിഎസ് പ്രശാന്ത് വ്യക്തമാക്കി. 

Read More

Advertisment
Temple Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: