/indian-express-malayalam/media/media_files/uploads/2018/08/Mullaperiyar-Dam-2.jpg)
ചപ്പാത്തിലാണ് പ്രദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചത
ഇടുക്കി:മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏകദിന ഉപവാവും സർവമത പ്രാർഥനയും കട്ടപ്പന ചപ്പാത്തിൽ തുടങ്ങി. മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ ആളുകളെ തെരുവിൽ ഇറക്കിയുള്ള പരസ്യ പ്രതിഷേധത്തിന് ആലോചനയില്ലെന്ന് മുൾപ്പെരിയാർ സമര സമിതി അറിയിച്ചു.
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സമരസമിതിക്കൊപ്പം മതസാമുദായിക സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണെന്ന് സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുള്ള പ്രസംഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടക്കുന്നുണ്ട്. കോടതിക്ക് പുറത്തുവച്ചും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ശ്രമം തുടരുകയാണ്. നിലവിൽ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ ആശങ്ക ഉണ്ടാക്കുന്ന പ്രചരണങ്ങൾ പാടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ സമരവേലിയയേറ്റങ്ങൾ കണ്ട ചപ്പാത്തിലാണ് പ്രദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചത്. ഡാമിന് സുരക്ഷാ ഭീഷണിയില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും തീരദേശവാസികളുടെ ആശങ്കയ്ക്ക് അവസാനമില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്. എത്രയോകാലങ്ങളായി ആശങ്കയുടെ തീ തിന്നാണ് ജീവിക്കുന്നത്.മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യം നടപ്പാക്കണം. എന്നാൽ പൊതുജനങ്ങളെ തെരുവിലിറക്കിയുളള പരസ്യപ്രതിഷേധത്തിന് ഇനി പ്രസ്‌ക്തിയില്ലാത്തതിനാലാണ് അത്തരം സമരപരിപാടികൾ ഉപേക്ഷിക്കുന്നതെന്ന് മുല്ലപ്പെരിയാർ സമര സമിതി പറഞ്ഞു. മുല്ലപ്പെരിയാർ കേസുകൾ സുപ്രീംകോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് പുതിയ ഡാം എന്ന ആവശ്യം ശക്തമാകുന്നത്.
Read More
- കാണാം, കേരളത്തിലെ സ്വാതന്ത്ര്യസമര വീര്യമുണർത്തുന്ന ഇടങ്ങൾ
- കാലാവസ്ഥ മുന്നറിയിപ്പുകൾ കാര്യക്ഷമമാക്കണം: പിണറായി വിജയൻ
- രാജ്യം ഒന്നാമത് മുദ്രാവാക്യമാക്കി മുന്നോട്ട് പോകണം:നരേന്ദ്ര മോദി
- വൈക്കം സത്യാഗ്രഹം; സ്വാതന്ത്രസമരത്തിലേക്കുള്ള ആദ്യപടി
- 'കാഫിർ' പ്രയോഗത്തിന് പിന്നിലാര്?
- വയനാട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം, പ്രതിമാസ വാടകയായി 6000 നൽകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.