scorecardresearch

തുലാപെയ്ത്ത് പോരാ; ഒക്ടോബറിൽ സംസ്ഥാനത്ത് മഴ ലഭ്യതയിൽ കുറവ്

മഴ കൂടുതൽ കോട്ടയം, തിരുവന്തപുരം ജില്ലകളിൽ ലഭിച്ചപ്പോൾ വയനാട്, പാലക്കാട് ജില്ലകളിൽ മഴ കുറവും രേഖപ്പെടുത്തി

മഴ കൂടുതൽ കോട്ടയം, തിരുവന്തപുരം ജില്ലകളിൽ ലഭിച്ചപ്പോൾ വയനാട്, പാലക്കാട് ജില്ലകളിൽ മഴ കുറവും രേഖപ്പെടുത്തി

author-image
Lijo T George
അപ്‌ഡേറ്റ് ചെയ്‌തു
New Update
rain june2

Kerala Rain Updates

കൊച്ചി: തുലാവർഷം ആരംഭിച്ചെങ്കിലും സംസ്ഥാനത്ത് മഴ ലഭ്യതയിൽ കുറവ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഒക്ടോബറിൽ സംസ്ഥാനത്ത് പത്ത് ശതമാനം മഴ കുറവ് രേഖപ്പെടുത്തി. മഴ കൂടുതൽ കോട്ടയം, തിരുവന്തപുരം ജില്ലകളിൽ ലഭിച്ചപ്പോൾ വയനാട്, പാലക്കാട് ജില്ലകളിൽ മഴ കുറവും രേഖപ്പെടുത്തി. 

Advertisment

Also Read:ഗുഡ്‌ബൈ മൺസൂൺ; കണക്കിൽ മഴ കുറവെങ്കിലും സംസ്ഥാനത്ത് ജലലഭ്യത കൂടി

297.5 മില്ലിമീറ്റർ മഴയാണ് ഒക്ടോബറിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 276 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഏറ്റവുമധികം മഴ ലഭിച്ച കോട്ടയത്ത് 352.8 മില്ലിമീറ്റർ പെയ്തിറങ്ങി. തിരുവനന്തപുരത്ത് 341.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അറബിക്കടലിൽ ഉണ്ടായ തീവ്ര ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായി ഇത്തവണ അധികമഴ ലഭിച്ചത് തെക്കൻകേരളത്തിലാണ്. 

Also Read: നൂറ് ദിവസം പിന്നിട്ട് കാലവർഷം; കൂടുതൽ മഴ കാസർകോട്, കുറവ് കൊല്ലത്ത്

Advertisment

219.6 മില്ലി മീറ്റർ മഴലഭിക്കേണ്ട വയനാട്ടിൽ ലഭിച്ചതാകട്ടെ 206.9 മി.മീ മാത്രമാണ്. പാലക്കാട് ജില്ലയിലാകട്ടെ 228 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 225 മില്ലിമീറ്റർ മഴയും ലഭിച്ചു. ജില്ലകളിൽ തിരിച്ചുള്ള മഴ ലഭ്യതയുടെ കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് കാര്യമായ മഴകുറവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

നവംബറിൽ കൂടുതൽ മഴ ?

നവംബറിൽ കേരളത്തിൽ സാധാരണയിൽ അധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. "നിലവിലെ ലാനിന സാഹചര്യം നവംബർ,ഡിസംബർ മാസങ്ങളിൽ തുടരും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ലാനിന സാഹചര്യം തുടരുമെന്ന് അന്താരാഷ്ട്ര ഏജൻസികളുടെ പ്രവചനം"- രാജീവൻ എരിക്കുളം പറഞ്ഞു. 

Rain

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം കൂടി വരണ്ട കാലാവസ്ഥ തുടരും. എന്നാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. 

Also Read:റൂട്ട് മാറ്റി കാലവർഷം; ഓഗസ്റ്റിൽ ഏറ്റവുമധികം മഴ എറണാകുളത്ത്

അതേസമയം, മഴ വിട്ട് നിന്നത്തോടെ സംസ്ഥാനത്തു തുടർച്ചയാ രണ്ടാം ദിവസവും അതി രാവിലെ കുറഞ്ഞ താപനില രേഖപെടുത്തി. മൂന്നാറിൽ രണ്ടാം ദിവസവും കുറഞ്ഞ തപനില പത്ത് ഡിഗ്രിക്ക് താഴെ രേഖപെടുത്തി. ഇടുക്കി, വയനാട്, പുറമെ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലയിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യത്തിന് താഴെ രേഖപെടുത്തി. അതെ സമയം പകൽ താപനില ഉയർന്നുതന്നെയാണ്. 

കാലവർഷത്തിലും കുറവ്

ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടുനിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോഴും കേരളത്തിൽ ഇക്കുറി മഴയുടെ ലഭ്യതയിൽ കുറവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്, കാലവർഷത്തിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത് 2018.6 മില്ലി മീറ്റർ മഴയാണ്. എന്നാൽ ലഭിച്ചതാകട്ടെ 1752.7 മില്ലി മീറ്റർ മഴ മാത്രമാണ്. മഴയുടെ ലഭ്യതയിൽ 13 ശതമാനം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. 

Kerala Rain

മഴയുടെ ലഭ്യതയിൽ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് സെപ്റ്റംബറിലാണ്. 24ശതമാനം മഴയുടെ കുറവാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ 20ശതമാനവും ജൂലൈയിൽ 13ശതമാനവും ജൂണിൽ നാല് ശതമാനവും കുറവ് രേഖപ്പെടുത്തി. മുൻ വർഷങ്ങളിലും കാലവർഷത്തിൽ സംസ്ഥാനത്ത് മഴയുടെ ലഭ്യതയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 2024-ൽ 1748.2 മില്ലിമീറ്ററും 2023-ൽ 1326.1 മില്ലി മീറ്ററും മഴയാണ് ലഭിച്ചത്.

Read More:സ്റ്റാർട്ട്...ആക്ഷൻ വനത്തിനുള്ളിൽ വേണ്ട; വന്യജീവി സങ്കേതങ്ങളിൽ സിനിമ ഷൂട്ടിങ്ങിന് നിരോധനം

rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: