scorecardresearch

Kerala Rain: റൂട്ട് മാറ്റി കാലവർഷം; ഓഗസ്റ്റിൽ ഏറ്റവുമധികം മഴ എറണാകുളത്ത്

ഓഗസ്റ്റ് ഒന്ന് മുതൽ 17വരെയുള്ള തീയതികളിലെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിൽ 450 മില്ലി മീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. കോട്ടയമാണ് തൊട്ടുപിന്നിലുള്ളത്

ഓഗസ്റ്റ് ഒന്ന് മുതൽ 17വരെയുള്ള തീയതികളിലെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിൽ 450 മില്ലി മീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. കോട്ടയമാണ് തൊട്ടുപിന്നിലുള്ളത്

author-image
Lijo T George
New Update
Rain | Weather

Kerala Rains Updates

Kerala Rains Updates: കൊച്ചി: കാലവർഷം തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചുകൊണ്ടിരുന്നത് വടക്കൻ കേരളത്തിലാണ്. പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കാലവർഷത്തിന്റെ തുടക്കം മുതൽ ഏറ്റവുമധികം മഴ ലഭിച്ചത്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ മഴ കണക്കിൽ ചില വിത്യാസങ്ങളുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ ഇതുവരെ ഏറ്റവുമധികം മഴ ലഭിച്ചത് എറണാകുളം ജില്ലയിലാണ്.

Advertisment

Also Read:മഴ മുന്നറിയിപ്പിൽ മാറ്റം; വരുന്ന നാല് ദിവസം അതിശക്ത മഴ, ഡാമുകൾ തുറന്നു

ഓഗസ്റ്റ് ഒന്ന് മുതൽ 17വരെയുള്ള തീയതികളിലെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിൽ 450 മില്ലി മീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. കോട്ടയമാണ് തൊട്ടുപിന്നിലുള്ളത്. കോട്ടയത്ത് 355.9 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ തൃശൂരിൽ 355.1 മില്ലിമീറ്ററും ഇടുക്കിയിൽ 348.5 മില്ലിമീറ്റർ മഴയും ലഭിച്ചു. 

കാലവർഷത്തിന്റെ തുടക്കം മുതൽ ഏറ്റവുമധികം മഴ ലഭിച്ചിരുന്ന കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓഗസ്റ്റിൽ മഴയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ ഇതുവരെ 261.5 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ കാസർകോട് ജില്ലയിൽ 208.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ 242.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 

Also Read:കാലവർഷം ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 53 ശതമാനം അധിക മഴ

തെക്കൻ കേരളത്തിലാണ് ഓഗസ്റ്റിലെ മഴയുടെ കണക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് തന്നെ കൊല്ലം ജില്ലയിലാണ് ഓഗസ്റ്റിൽ ഇതുവരെ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. 146.8 മില്ലി മീറ്റർ മഴയാണ് കൊല്ലത്ത് ലഭിച്ചതെങ്കിൽ തിരുവനന്തപുരത്ത് 158.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കാലവർഷം മൂന്ന് മാസം പിന്നിടുമ്പോൾ മഴ, മധ്യകേരളത്തിൽ കൂടുതൽ ശക്തമാകുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 

കാലവർഷം ഇതുവരെ 

കാലവർഷം മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് ഇതുവരെ 2226.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മേയ് 24 മുതൽ ഓഗസ്റ്റ് 17 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവുമധികം മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. 3305.7 മില്ലി മീറ്റർ മഴയാണ് കണ്ണൂരിൽ ലഭിച്ചത്. തൊട്ടുപിന്നിൽ കാസർകോട് ജില്ലയാണുള്ളത്. കാസർകോട് 3302.9 മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. 

Also Read:കാലവർഷം; ജൂൺ ആദ്യവാരത്തിൽ ദുർബലം, മഴയിൽ 62 ശതമാനം കുറവ്

പൊതുവേ തെക്കൻ കേരളത്തിലാണ് കാലവർഷത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് കാലവർഷം തുടങ്ങി ഇതുവരെ ഏറ്റവും കുറവ് മഴ ലഭിച്ചത്. കൊല്ലത്ത് ഇതുവരെ 1281 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 1341.1 മില്ലി മീറ്റർ മഴയാണ് തിരുവനന്തപുരത്ത് ഇതുവരെ ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ 1986 മില്ലി മീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റിലാണ് പത്തനംതിട്ടയിൽ മഴയുടെ ലഭ്യതയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിൽ പത്തനംതിട്ടയിൽ ഇതുവരെ 315 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 

അതേസമയം, സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മർദം തീരത്തേക്ക് കയറി ഛത്തീസ്ഗഢിന് മുകളിലാണ് ഇപ്പോഴുള്ളത്. പുതുതായി ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് ഓഗസ്റ്റ് 18 ഓടെ ന്യൂനമർദമായി മാറും. കൂടാതെ തെക്കു പടിഞ്ഞാറൻ മൺസൂൺ ദക്ഷിണേന്ത്യയിലേക്ക് കടക്കുന്നതും കേരളത്തിലെ മഴക്ക് കാരണമായെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More: മലയാളം പറഞ്ഞ് ഷേക്‌സ്പിയർ, കേരളം കണ്ട് മാർക്വേസ്; പുനർജനിച്ച് വിശ്വസാഹിത്യകാരന്മാർ

Rain kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: