/indian-express-malayalam/media/media_files/2025/05/26/tZItoRIBn5T3xnxYReiy.jpg)
Kerala Weather Updates
Kerala Rain Updates: കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക്് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മാറാത്തവാഡക്ക് മുകളിലായി നിലവിലൊരു ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ - വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്്. ഇതിനാലാണ് വരും ദിവസങ്ങളിൽ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ 11 ജില്ലകളിൽ റെഡ് അലർട്ട്
ചൊവ്വാഴ്ച 11 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ഇന്നും അതിശക്തമായ മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത
ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ മഴയിൽ കൂടുതൽ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ബുധനാഴ്ച തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട്് പ്രഖ്യാപിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിരോധനം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ ജലാശയങ്ങളിലും തോടുകളിലും കായലുകളിലും സർവ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരവും ആലപ്പുഴ ബീച്ചിലെ അഡ്വഞ്ചർ ടൂറിസവും പൊതുജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷയെ മുൻനിർത്തി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
Also Read: കനത്ത മഴ തുടരുന്നു; അതീവ ജാഗ്രതയിൽ സംസ്ഥാനം പലയിടത്തും നാശനഷ്ടം
ജില്ലാ പൊലീസ് മേധാവി, ഡിടിപിസി സെക്രട്ടറി, ഡിഡി ടൂറിസം, ജെ ഡി -എൽ എസ് ജി ഡി എന്നിവർ ഈ ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ ജലയാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കമെന്നും കളക്ടർ നിർദേശിച്ചു.
മൂന്ന് ജില്ലകളിൽ അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്് ജില്ലാ കളക്്ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ,വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.