scorecardresearch

Kerala Rain: മഴയ്ക്ക് നേരിയ ശമനം; മഴക്കെടുതികൾക്ക് കുറവില്ല

Kerala Rain Updates: ശനിയാഴ്ച രാവിലെ മുതൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടായിരുന്നെങ്കിൽ ഉച്ചക്ക് ശേഷം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Kerala Rain Updates: ശനിയാഴ്ച രാവിലെ മുതൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടായിരുന്നെങ്കിൽ ഉച്ചക്ക് ശേഷം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്

author-image
WebDesk
New Update
Rain, Kerala Rain, Mansoon

മഴയ്ക്ക് നേരിയ ശമനം; മഴക്കെടുതികൾക്ക് കുറവില്ല

Kerala Rain Updates: കൊച്ചി: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ശനിയാഴ്ച രാവിലെ മുതൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടായിരുന്നെങ്കിൽ ഉച്ചക്ക് ശേഷം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്

Advertisment

24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ നാലുവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

നാളെ നാലിടത്ത് യെല്ലോ അലർട്ട്

ഞായറാഴ്ച സംസ്ഥാനത്ത് നാലുജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ,എറണാകുളം,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്് പ്രഖ്യാപിച്ചിരിക്കുന്നത്. 

ബുധനാഴ്ചയും വ്യാഴാഴ്ചയും കോഴിക്കോട്, വയനാട്, ,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അർത്ഥമാക്കുന്നത്. 

Advertisment

Also Read: കനത്ത മഴയിൽ താറുമാറായി ട്രെയിന്‍ ഗതാഗതം, പല ട്രെയിനുകളും വൈകിയോടുന്നു

മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ  സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. 

വ്യാപക നാശനഷ്ടം

കനത്ത മഴയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലെ പല ഇടങ്ങളും പ്രളയഭീഷണിയിലാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. വെള്ളക്കെട്ട് കാരണം തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാത വഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്.

Also Read:തോരാപെയ്‌ത്ത്; സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും, 9 ജില്ലകളിൽ റെഡ് അലർട്ട്

പത്തനംതിട്ട ജില്ലയുടെ അപ്പർകുട്ടനാട് മേഖലകളായ കടപ്ര,നിരണം,കുറ്റൂർ,നെടുമ്പ്രം പഞ്ചായത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. മണിമലയാറും പമ്പയാറും കരകവിഞ്ഞൊഴുകിയതോടെയാണ് പ്രദേശത്ത് മിക്കയിടങ്ങളും വെള്ളത്തിനടയിലായത്. കോട്ടയം ജില്ലയിലെ കുമരകം,ഇല്ലിക്കൽകല്ല്,താഴത്തങ്ങാടി, കുമ്മനം തുടങ്ങിയ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. 

കാസർകോട് ജില്ലയിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. കാസർകോട് ഇപ്പോഴും ശക്തമായ മഴപെയ്യുന്നുണ്ട്. കണ്ണൂർ ജില്ലയുടെ മലയോര മേഖലകളായ ഇരിക്കൂർ, തളിപ്പറമ്പ്, കുടിയാൻമല ഭാഗങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. കോഴിക്കോട് ജില്ലയിലെ മാവൂർ, അത്തോളി പഞ്ചായത്തുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

Also Read:  മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ മുതൽ മഴ കുറയും

എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കുമ്പളം, അരൂർ, വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലാണ്. കൊച്ചിയിൽ വാട്ടർമെട്രോയുടെ ബോട്ടും റോറോയും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. വൈപ്പിൻ ജെട്ടിയിലാണ് ബോട്ടും റോറോയും തമ്മിൽ അപകടം ഉണ്ടായത്. ആളപായമില്ല. മഴ തുടരുന്ന സാഹചര്യത്തിൽ മിക്ക ജില്ലകളുടെയും മലയോര മേഖലകളിൽ കൂടിയുള്ള രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

Read More

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: