/indian-express-malayalam/media/media_files/uploads/2022/06/rain2.jpg)
Rain Updates in Kerala
Kerala Rain Updates: കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പിടഞ്ഞാറൻ മൺസൂൺ വളരെ സജീവമായതിനാൽ കേരളത്തിൽ വരുന്ന നാല് മാസം അധികം മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. സാധാരണ കാലവർഷത്തിൽ പെയ്യുന്നതിലും എട്ട് ശതമാനം അധികമഴ ലഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read: കനത്ത മഴ; രണ്ട് ജില്ലകളിൽ നാളെ അവധി
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ഇടുക്കി,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് റെഡ് അലർട്ട്് കൊണ്ട് കാലാവസ്ഥ വകുപ്പ് നിർവ്വചിക്കുന്നത്.
Also Read: കനത്ത മഴ 5 ദിവസം കൂടി തുടരും; 2 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഓറഞ്ച് അലർട്ട കൊണ്ട് അർത്ഥമാക്കുന്നത്.
വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ 30-ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ,കാസർകോട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് കളക്ടമാർ അവധി പ്രഖ്യാപിച്ചു.
Also Read: സംസ്ഥാനത്ത് ജൂൺ ഒൻപത് മുതൽ ട്രോളിങ് നിരോധനം
അങ്കണവാടികൾ, മദ്സകൾ, ട്യൂഷൻ സെന്റെറുകൾ,സ്പെഷ്യൽ ക്ലാസുകൾ എന്നിവയടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാത്രിയാത്രാ നിരോധനം
കനത്തമഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലകളിൽ രാത്രി യാത്രകൾ നിരോധിച്ചു. രാത്രി ഏഴ് മുതൽ രാവിലെ ആറുവരെയാണ് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവൃത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിരോധനം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കയാക്കിംഗ്,കുട്ട വഞ്ചി സവാരി,ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.